കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് കൂള്‍ബാറില്‍ നിയമവിരുദ്ധമായി ഷീഷ കഫെ, അറസ്റ്റിലായവരെ കണ്ട് പോലീസ് ഞെട്ടി

ബീച്ചില്‍ കാലിക്കറ്റ് മജ്‌ലിസ് കൂള്‍ ആന്‍ഡ് സ്‌നാക് ബാറിലാണ് ഷീഷ കഫെ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാര്‍ഥികളാണ് ഇവിടെ ഏറ്റവും അധികം എത്തുന്നത്.

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
നിയമവിരുദ്ധമായി ഷീഷ കഫെ , ഏഴു വിദ്യർത്ഥികളെ പോലീസ് അറസ്റ്റ് ചെയിതു | Oneindia Malayalam

കോഴിക്കോട്: കൂള്‍ബാറിന്റെ മറവില്‍ അനധികൃതമായി ഷീഷ കഫെ നടത്തിയ സംഭവത്തില്‍ നടപടിയുമായി പോലീസ്. ഏഴുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വിദ്യാര്‍ഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പെണ്‍കുട്ടികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. പോലീസിന്റെ കണ്‍മുന്നില്‍ ഇത്രയും വലിയ നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടും നടപടി എടുക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന് ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

അതേസമയം അനധികൃതമായി നടത്തിയ കൂള്‍ബാര്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം അടപ്പിച്ചിട്ടുണ്ട്. ഇത്രയും കാലം ഈ കഫേ പ്രവര്‍ത്തിച്ചിട്ടും ഇവിടെ ഒരിക്കല്‍ പോലും പരിശോധന നടത്താതിരുന്നതെന്ത് കൊണ്ടാണെന്ന് ആരോഗ്യ വിഭാഗത്തിനോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ചോദിച്ചിട്ടുണ്ട്. വിശദീകരണവും തേടിയിട്ടുണ്ട്.

എന്താണ് ഷീഷ കഫെ

എന്താണ് ഷീഷ കഫെ

ഹുക്ക ലുംഗെ അഥവാ ഷീഷ ബാര്‍ എന്നാണ് ഇവ വിദേശത്ത് അറിയപ്പെടുന്നത്. അറബ് വംശജരാണ് ഇത് പ്രശസ്തമാക്കിയത്. പുകയില ഉല്‍പ്പന്നങ്ങള്‍ ഹുക്കയ്ക്കകത്ത് നിറച്ച് അത് കുഴലിലൂടെ വലിക്കുന്നതിനെയാണ് ഷീഷ എന്ന് വിളിക്കുന്നത്. ഇത് നടത്തുന്ന കേന്ദ്രത്തെ ഷീഷ കഫെ എന്ന് വിളിക്കുന്നു.

അറബ് ചക്രവര്‍ത്തിമാരും ഇന്ത്യയിലെ മുഗല്‍ വംശജരും മറ്റും ഇത് ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലും മറ്റും അറബ് വംശത്തിന്റെ സ്വാധീനമില്ലാത്ത ഷീഷ കഫെകളാണ് പ്രവര്‍ത്തിക്കുന്നത്. ഷീഷ വലിക്കുന്നത് ഹൃദയത്തിനും ശ്വാസകോശത്തിനും ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ സ്ഥിരമായി എത്തുന്നു

വിദ്യാര്‍ഥികള്‍ സ്ഥിരമായി എത്തുന്നു

ബീച്ചില്‍ കാലിക്കറ്റ് മജ്‌ലിസ് കൂള്‍ ആന്‍ഡ് സ്‌നാക് ബാറിലാണ് ഷീഷ കഫെ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാര്‍ഥികളാണ് ഇവിടെ ഏറ്റവും അധികം എത്തുന്നത്. ബീച്ചിനടുത്തുള്ള പല സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ കൂട്ടമായി എത്തുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ കഫേയില്‍ എത്താനുള്ള കാരണം മനസിലായിട്ടില്ല. 22 വയസില്‍ താഴെയുള്ളവരാണ് വിദ്യാര്‍ഥികളെല്ലാവരുമെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ വഴി ഷീഷ വലിക്കുന്നത് പെണ്‍കുട്ടികള്‍ സ്ഥിരമാക്കിയതാവാമെന്ന് പോലീസിന്റെ നിഗമനം. അറസ്റ്റ് ചെയ്ത ഏഴ് വിദ്യാര്‍ഥികളെ പോലീസ് രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചിട്ടുണ്ട്.

ലൈസന്‍സില്‍ തട്ടിപ്പ്

ലൈസന്‍സില്‍ തട്ടിപ്പ്

പോലീസിനെയും കോര്‍പ്പറേഷന്‍ അധികൃതരെയും സമര്‍ഥമായി പറ്റിച്ചാണ് കഫെ പ്രവര്‍ത്തിച്ചിരുന്നത്. ഫാസ്റ്റ് ഫുഡിനുള്ള ലൈസന്‍സ് എടുത്താണ് കഫേയുടെ ഉടമ നൂഹ് ഷീഷ കഫേ നടത്തിയിരുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റമാണ് ഇയാളുടേതെന്നാണ് പോലീസ് ആരോപിക്കുന്നത്.

ഇയാളുടെ കഫേ വൃത്തിയില്ലാത്തതാണെന്നും ഒരിക്കലും പ്രവര്‍ത്തിക്കാന്‍ യോഗ്യതയില്ലാത്തതാണെന്നും ആരോഗ്യവിഭാഗം പറഞ്ഞു. ഇതിന് പുറമേ പഴകിയ ഭക്ഷസാധനങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കണ്ടെത്തിയത് പോലീസിന്റെ മിടുക്ക്

കണ്ടെത്തിയത് പോലീസിന്റെ മിടുക്ക്

അവസാന നിമിഷം ഉണര്‍ന്ന് പ്രവര്‍ത്തിച്ച ടൗണ്‍ പോലീസിന്റെ മിടുക്കാണ് അറസ്റ്റിലേക്ക് നയിച്ചത്. മഫ്തിയില്‍ കൂള്‍ബാറിലെത്തിയ ഷാഡോ പോലീസ് ഇവിടെ ഷീഷ കഫേ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ടൗണ്‍ പോലീസിന് കഫേയെ കുറിച്ച് രഹസ്യ വിവരവും കിട്ടിയിരുന്നു. തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തുകയും കഫേ ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ ഇവിടെ വച്ച് ഷീഷ വലിക്കുകയായിരുന്നു. കഫേ ഉടമയെ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികളെയാണ് ഇയാള്‍ കൂടുതല്‍ ലക്ഷ്യമിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചാണ് ഷീഷ വലിപ്പിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്.

ഈടാക്കുന്നത് വമ്പന്‍ തുക

ഈടാക്കുന്നത് വമ്പന്‍ തുക

ഷീഷ വലിക്കാന്‍ കനത്ത തുകയാണ് ഉടമ ഈടാക്കുന്നത്. 45 മിനുട്ടിന് 650 രൂപയാണ് വാങ്ങുന്നത്. പുകയില ഉപയോഗിച്ചുള്ള ഷീഷയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. മറ്റെന്തെങ്കിലും ഉപയോഗിച്ചുള്ള ഷീഷ ഇവിടെ ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം കഫേയില്‍ ദിവസവും വന്നുപോകുന്നവരുടെ കണക്കുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷീഷ കഫേകള്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണമെന്നിരിക്കെ കടയുടമ ഉന്നതതലത്തില്‍ സ്വാധീനം ചെലുത്തിയാണോ കട നടത്തിയതെന്നും സംശയിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിരവധി നിബന്ധനകളോടെയാണ് ഷീഷ കഫേകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിയമം അത്ര ശക്തമല്ലെന്നാണ് വിലയിരുത്തല്‍.

English summary
unauthorised sheesha cafe at kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X