കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുനാഗപ്പള്ളിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരണപ്പെട്ടു; ചികിത്സാ പിഴവെന്ന്

Google Oneindia Malayalam News

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശു മരിച്ചതിന് പിന്നാവെ അമ്മയും മരണപ്പെട്ടു. തിരുവനന്തപുരത്ത് എസ്ടി ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതിയാണ് ഇന്ന രാവിലെ മരണപ്പെട്ടത്.

പ്രസവത്തിനായി വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി നജ്മയെ ജൂലൈ 29നായിരുന്നു നരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇവരെ പ്രസവ മുറിയിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

baby

കൊല്ലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനഞ്ച് മണിക്കൂറിന് ശേഷം കടുത്ത വേദനയും രക്ത സ്രാവവും ഉണ്ടാകാന്‍ തുടങ്ങിയതോടെയാണ് തിരുവനന്തപുരത്ത് എസ്എടി ആശിപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവത്തിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

സംഭവത്തില്‍ കരുനാഗപള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷം ആവശ്യപ്പെട്ട് നജ്മയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കും. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. തങ്ങളുടെ ഭാഗത്ത് യാതൊരു ചികിത്സാ പിഴവും ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

‌ഞങ്ങള്‍ 6 പേരും കോണ്‍ഗ്രസിനൊപ്പമെന്ന് 'ബിഎസ്പി' എംഎല്‍എമാര്‍; ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്‌ഞങ്ങള്‍ 6 പേരും കോണ്‍ഗ്രസിനൊപ്പമെന്ന് 'ബിഎസ്പി' എംഎല്‍എമാര്‍; ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്

മഹാരാഷ്ട്രക്കെതിരെയുള്ള ഗൂഢാലോചന; സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി ശിവസേനമഹാരാഷ്ട്രക്കെതിരെയുള്ള ഗൂഢാലോചന; സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി ശിവസേന

English summary
The unborn child and mother died without proper treatment in private hospital In Karunagapally kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X