നിയമനങ്ങളിലെ അനിശ്ചിതത്വം; കായികതാരങ്ങളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു; ചർച്ച 16ന് രാവിലെ 11 മണിക്ക്
തിരുവനന്തപുരം: കായിക താരങ്ങളുടെ നിയമനത്തിലെ അവഗണനയിൽ ഒടുവിൽ സർക്കാർ അയഞ്ഞു. കായികതാരങ്ങളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ഡിസംബർ 16ന് രാവിലെ 11 മണിക്കാണ് ചർച്ച. സെക്രട്ടറിയേറ്റിനു മുന്നിൽ താരങ്ങൾ സമരം തുടങ്ങിയിട്ട് 13 ദിവസമാകുമ്പോഴാണ് സർക്കാർ നടപടി.
സമരം തുടങ്ങി 13 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ നടപടി. സെക്രട്ടറിയേറ്റിലെ നോർത്ത് ഗേറ്റിന് മുന്നിൽ നിന്ന് മുട്ടിലിഴഞ്ഞാണ് സമരക്കാർ ഇന്ന് പ്രതിഷേധിച്ചത്. ഇതേതുടർന്നാണ് കായികമന്ത്രി കായികതാരങ്ങളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഡിസംബർ 16ന് രാവിലെ 11 മണിക്കാണ് മന്ത്രി വി. അബ്ദുറഹ്മാൻ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും കായിക താരങ്ങളെ പരിഗണിക്കാത്തത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

കായിക താരങ്ങളുടെ നിയമനം സംബന്ധിച്ച് 54 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 16 ഓളം പേർ ജോലി ലഭിച്ചിട്ടും ഇതുവരെയും ഏറ്റെടുക്കാത്തവരായിട്ടുണ്ട്. ഏകദേശം എഴുപതോളം കായികതാരങ്ങൾക്ക് ജോലി ലഭ്യമാക്കാൻ കഴിയുന്ന സ്ഥിതിവിശേഷമാണുള്ളത്. എന്നാൽ, ഇതിൽ 26 പേർക്ക് പ്രാഥമിക തലത്തിൽ പെട്ടെന്ന് ജോലി ലഭ്യമാക്കാനാണ് സർക്കാർ ശ്രമമെന്നാണ് അറിയുന്നത്.
പക്ഷേ, സമരക്കാർ ഈയൊരു ആവശ്യവുമായി സഹകരിക്കുമോ എന്നതാണ് പ്രധാനം. എവിടെ വച്ചാണ് ചർച്ച, ആരൊക്കെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട് എന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗികമായി അറിയിക്കുന്ന മുറയ്ക്കു മാത്രമേ ലഭ്യമാവുകയുള്ളൂ. സർക്കാരിൻ്റെ ആവശ്യത്തോട് സമരക്കാർ സഹകരിക്കുമോയെന്നുള്ളതും സമരം അവസാനിപ്പിക്കുമോയെന്നുള്ളതും വരും ദിവസങ്ങളിൽ കണ്ടറിയണം.












Click it and Unblock the Notifications