'നീരുപാധിക പിന്തുണ എല്ലാ കാലത്തും നടക്കില്ല'; ഉപതിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിലെടുക്കണമെന്ന് തൃണമൂൽ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് തങ്ങളെ യുഡിഎഫ് മുന്നണിയിലെടുക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ നേതൃത്വം അത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. എല്ലാകാലത്തും യുഡിഎഫിന് നീരുപാധിക പിന്തുണ നൽകാൻ തങ്ങൾക്ക് സാധിക്കില്ലെന്നും തൃണമൂൽ നേതാവ് ഇ എ സുകു പ്രതികരിച്ചു. മീഡിയ വൺ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എല്ലാത്തവണയും ഏകപക്ഷീയമായ പിന്തുണ കൊടുക്കാൻ സാധിക്കില്ല. ഞങ്ങളെടുക്കുന്ന നിലപാട് സാധൂകരിക്കപ്പെടണമെങ്കിൽ മുന്നണിയുടെ ഭാഗമായി നിൽക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി തൃണമൂലിനെ മുന്നണിയിലെടുക്കണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. നീരുപാധിക പിന്തുണ എന്നും കൊടുക്കുകയന്നത് പ്രായോഗികമല്ല. തൃണമൂലിനെ ഘടകക്ഷിയായി അംഗീകരിച്ച് മുന്നണിയിലെടുക്കണമെന്നത് ഞങ്ങളുടെ ആവശ്യമാണ്. യു ഡി എഫ് നേതൃത്വം ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് അടുത്തതെത്തി, നേതൃത്വം ഉചിതമായ തീരുമാനം കൈക്കൊള്ളണം', ഇ എ സുകു പറഞ്ഞു. അതേസമയം തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് യു ഡി എഫ്. വേണമെങ്കിൽ തൃണമൂൽ നേതാവായ പിവി അൻവറിന് തനിച്ച് മുന്നണിയിലേക്ക് വരാമെന്നും കോൺഗ്രസ് പറയുന്നു.

ദേശീയ തലത്തിൽ കോൺഗ്രസിനെ നിരന്തരം ആക്രമിക്കുന്ന പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. അതുകൊണ്ട് തന്നെ കേരളത്തിൽ പാർട്ടിയെ മുന്നണിയിലെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് ഭയക്കുന്നത്. മാത്രമല്ല ഘടകക്ഷിയായി തൃണമൂൽ യു ഡി എഫ് മുന്നണിയിലെത്തിയാൽ പി വി അൻവറിന്റെ വിലപേശൽ ശക്തി കൂടുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. മുന്നണിയുടെ രസതന്ത്രം തന്നെ പാളിപ്പോകാൻ ഇത് കാരണമായേക്കും.
പുറത്ത് നിന്ന് കൊണ്ട് തന്നെ യു ഡി എഫിനെ തൃണമൂലിന് പിന്തുണക്കാമെന്ന് ആർഎംപിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കോൺഗ്രസ് വിശദീകരിക്കുന്നു. അങ്ങനെ പിന്തുണച്ചാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അൻവറിനെ പിന്തുണക്കാമെന്നാണ് യു ഡി എഫ് നിലപാട്. എന്നാൽ ഉപതിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിൽ കയറിപ്പറ്റിയില്ലെങ്കിൽ തന്റെ കണക്കുക്കൂട്ടലുകളെല്ലാം പാളും എന്ന ആശങ്കയിലാണ് അൻവർ. കോൺഗ്രസ് മത്സരിക്കുന്ന തവനൂർ അല്ലെങ്കിൽ പട്ടാമ്പി ആണ് അൻവർ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സ്വപ്നം കാണുന്ന മണ്ഡലങ്ങൾ. ഇവിടെ മത്സരിക്കണമെങ്കിൽ യുഡിഎഫ് പിന്തുണ കൂടിയേ തീരുവെന്ന് അൻവർ കരുതുന്നുണ്ട്.
അതേസമയം തീരുമാനം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 23 പി വി അൻവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10 ന് തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച. ഇതിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര് എത്ര രൂപ നല്കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications