കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ 50വയസിനു താഴെയുള്ള സ്‌ത്രീകള്‍ക്ക്‌ പ്രവേശനമില്ല; നിലപാട്‌ മാറ്റി സര്‍ക്കാര്‍

Google Oneindia Malayalam News

ശബരിമല: 50 വയസില്‍ താഴെയുള്ള സ്‌ത്രീകള്‍ക്ക്‌ ശബരിമല ദര്‍ശനത്തിന്‌ അവസരം ലഭിക്കില്ലെന്ന്‌ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വെര്‍ച്വല്‍ ക്യൂ ബുക്കിങ്‌ വെബ്‌സൈറ്റിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ മാറ്റിയത്‌.

ദര്‍ശനത്തിന്‌ അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന്‌ ബുധനാഴ്‌ച്ച വൈകിട്ട്‌ അഞ്ചുമണി മുതലാണ്‌ പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ്‌ തുടങ്ങിയത്‌. ഇതിനായി വെബ്‌സൈറ്റിലെ മാര്‍ഗ നിര്‍ദേശങ്ങളില്‍ വരുത്തിയ മാറ്റത്തിലാണ്‌ സര്‍ക്കാര്‍ പുതിയ നിലപാട്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

sabarimala

യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ 50 വയസിന്‌ താഴെയുള്ള സത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇതിനെതിരെ വന്‍ പ്രതിഷേധമാണ്‌ സര്‍ക്കാര്‍ നേരിട്ടത്‌. അതിനുശേഷം നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

എന്നാല്‍ അതിനുശേഷം ഇതാദ്യമായാണ്‌ 50 വയസിന്‌ താഴെയുള്ള സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശനാനുമതിക്ക്‌ അവസരമുണ്ടാകില്ലെന്ന്‌ സര്‍ക്കാര്‍ ഔദ്യോഗികമായി വ്യാക്തമാക്കുന്നത്‌. ശബരിമല വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്‌ സര്‍ക്കാരിന്റെ നിലപാട്‌ മാറ്റം എന്നതും ശ്രദ്ധേയമാണ്‌.

Recommended Video

cmsvideo
Hindutva groups asks to boycott Christmas star | Oneindia Malayalam

കോവിഡ്‌ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ്‌ ഈ മണ്ഡലകാലത്ത്‌ ശബരിമലയില്‍ ഭക്തര്‍ക്ക്‌ പ്രവേശനം നല്‍കുന്നത്‌. 65 വയസിനു മുകളിലുള്ളവര്‍ക്കും 10 വയസിന്‌ താഴെയുള്ള കുട്ടികള്‍ക്കും ദര്‍ശനം അനുവദിക്കില്ലെന്ന്‌ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ജനുവരി 19വരെ 44000 പേര്‍ക്ക്‌ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന്‌ ബുക്ക്‌ ചെയ്യാന്‍ അവസരമുണ്ട്‌.

English summary
under 50 aged women restricted from sabarimala; Kerala government change stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X