കരീം വെങ്കിടങ്ങിനെ ആദരിച്ചു
കോഴിക്കോട്: സുന്നി മര്‍ക്കസ്സിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍ കരീം വെങ്കിടങ്ങിനെ ആദരിച്ചു. കോഴിക്കോട് മര്‍ക്കസ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അല്‍ ഹാശിമി, സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് ഡോ.കരീം വെങ്കിടങ്ങിന് ഉപഹാരം സമ്മാനിച്ചു.
യു.എ.ഇയുടെ സാമൂഹികസാംസ്‌ക്കാരിക രംഗത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റേയും യൂറോപ്യന്‍ കമ്മീഷന്റെയും കീഴിലുള്ള അക്കാദമി ഓഫ് യൂണിവേഴ്‌സല്‍ പീസിന്റെ ഹ്യൂമാനിറ്ററി ഡോക്ടറേറ്റും കരീം വെങ്കിടങ്ങിന് ലഭിച്ചിരുന്നു.

സൗദിയിലെ ഡോ.അബ്ദുള്‍ അസീസ് മൂസ, മര്‍ക്കസ് ഡയറക്ടര്‍ എം.പി അബ്ദുള്‍ ഹക്കീം അസ്ഹരി, സി.മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അയ്യായിരത്തോളം പേര്‍ പങ്കെടുത്ത നിറഞ്ഞസദസ്സില്‍ വെച്ചായിരുന്നു ഉപഹാരം സമ്മാനിച്ചത്.












Click it and Unblock the Notifications