കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരത്തിന്‍റെ മറവിൽ രാജ്യത്തെ തകർക്കാനുള്ള ഗൂഢ നീക്കം നടക്കുന്നു: വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: കാർഷിക സമരത്തിന്‍റെ മറവിൽ രാജ്യത്തെ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനക്ക് കൂട്ടുനിൽക്കുകയാണ് പ്രതിപക്ഷമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ മന്ത്രി വി മുരളീധരൻ. കർഷകരെ ചൂഷണം ചെയ്തിരുന്ന ഇടനിലക്കാരെ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ. നിയമത്തെകുറിച്ച് ശരിയായി മനസിലാക്കാതെ രാജ്യത്തിനകത്തും പുറത്തും രാജ്യത്തെ ഇകഴ്ത്തികെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.

വിവിധ സന്നദ്ധ സംഘടനകളയും സമൂഹ മാധ്യമങ്ങളെയും, സെലിബ്രിറ്റികളെയും ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗ്ഗ് കർഷക സമരത്തിന് പിൻതുണ നൽകികൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ടൂൾ കിറ്റിൽ നിന്ന് ദേശവിരുദ്ധ ശക്തികളുടെ പങ്ക് സമരപ്രചാരണത്തിലുണ്ടെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

v-muraleedharan

രാഷ്ട്രത്തിന്‍റെ അഖണ്ഡത സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് പറഞ്ഞതിന്‍റെ പേരിൽ സച്ചിൻ തെൻഡുൽക്കറെയും , പി.ടി ഉഷയെയും അപമാനിക്കുന്നു. ഇത്തരം ഹീന പ്രവർത്തികൾക്ക് നേതൃത്വം നൽകിയ കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരെ തള്ളിപറയാൻ രാഹുൽഗാന്ധിയോ കോൺഗ്രസ്സ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ രാജ്യവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന പ്രതിപക്ഷത്തിന്‍റെ സമീപനം അത്യന്തം അപകടകരമാണ്.

കാർഷികരുടെ പ്രശ്നങ്ങളെ എക്കാലത്തും അനുഭാവപൂർവ്വം കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റിലും ഇത് പ്രതിഫലിക്കുന്നു. 2022 ഓടെ കാർഷിക വരുമാനം ഇരട്ടി ആക്കാൻ 16 ഇന പരിപാടികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി അനുബന്ധമേഖലകൾക്കായി 2.83 ലക്ഷം കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കർഷകർക്ക് താങ്ങുവില തുടരാനുള്ള തീരുമാനവും, കാർഷിക വായ്പകൾക്കായി 16.5 ലക്ഷം കോടി പ്രഖ്യാപിച്ചതും കാർഷിക മേഖലക്ക് കരുത്തോടെ മുന്നേറാൻ സഹായകരമാകും.

കൊവിഡ് മഹാമാരി സൃഷ്ടിച്ച ഗുരുതര പ്രതിസന്ധികൾക്കിടയിൽ മാറുന്ന ഇന്ത്യയുടെ വളർച്ചക്കും വികസനത്തിനും കുതിപ്പേകുന്നതും ദിശാബോധം നൽകുന്നതുമാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസന'മെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുന്നു ബജറ്റ് പ്രഖ്യാപനങ്ങൾ. ദുരിതകാലത്ത് ജീവനും ജീവിതോപാധികളും സംരക്ഷിക്കാൻ സ്വയംപര്യാപ്ത ഭാരതം ലക്ഷ്യമിട്ട് ആരോഗ്യമേഖലയിലടക്കം മൂന്ന് പ്രധാന 'ആത്മനിർഭർ ഭാരത്' പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ജി.ഡി.പിയുടെ 13 ശതമാനം വരുന്നതാണ് 27.1 ലക്ഷം കോടി വരുന്ന ആത്മനിർഭർ ഭാരത് പദ്ധതികൾ.മുൻവർഷത്തേക്കാൾ 137 ശതമാനം കൂടുതൽ ആരോഗ്യ മേഖലക്ക് തുക വകയിരുത്തി. ഏകദേശം രണ്ട് ലക്ഷം കോടിയിലധികമാണ് ആത്മനി‍ർഭർ സ്വസ്ത് ഭാരത് യോജനക്ക് നീക്കിവെച്ചത്. കോവിഡ് വാക്സിൻ ദൗത്യത്തിന് മാത്രം 35000 കോടി നീക്കിവെച്ചത് ജനങ്ങളോടുള്ള കരുതൽ വെളിവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Under the guise of farmers protest, a conspiracy is being hatched to destroy the country: V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X