India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നേയും സുധാകരനേയും തമ്മില്‍ തെറ്റിക്കാന്‍ പണിയില്ലാതായ നേതാക്കളുടെ ശ്രമം: വിഡി സതീശന്‍

Google Oneindia Malayalam News

കണ്ണൂർ: പാർട്ടി പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ തർക്കം രൂക്ഷമെന്ന വാർത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്നേയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനേയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ നടക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചില നേതാക്കളാണ് ഇതിന് പിന്നിലെന്നും വിഡി സതീശന്‍ തുറന്നടിക്കുന്നു.

താന്‍ പാർട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന പ്രചരണമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. തീർത്തും വാസ്തവ വിരുദ്ധമായ പ്രചരണമാണ് ഇത്. ഇത്തരം അസത്യങ്ങള്‍ പ്രചരിക്കുന്ന ഈ നേതാക്കള്‍ക്ക് പാർട്ടിയോട് യാതൊരു കൂറും ഇല്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ദിലിപീനും ജയിലില്‍ രണ്ട് ചമക്കാള കിട്ടിയില്ലേ? എന്തുകൊണ്ട് അദ്ദേഹത്തിന് മാത്രം പ്രത്യേക ആനുകൂല്യം''ദിലിപീനും ജയിലില്‍ രണ്ട് ചമക്കാള കിട്ടിയില്ലേ? എന്തുകൊണ്ട് അദ്ദേഹത്തിന് മാത്രം പ്രത്യേക ആനുകൂല്യം'

പാർട്ടിയില്‍ ചിലരുണ്ട്. അവർ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെക്കുറിച്ച്

പാർട്ടിയില്‍ ചിലരുണ്ട്. അവർ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയിൽ മനസിലാക്കുകയാണ് വേണ്ടത്. പരിധികള്‍ വിട്ടുപോയാല്‍ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും രമേശ് ചെന്നിത്തലയും പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞ് തീർത്തുവെന്നത് നല്ല കാര്യമാണ് എന്ന് വ്യക്തമാക്കുന്ന വിഡി സതീശന്‍ പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എംപിമാർ കത്ത് അയച്ചതിൽ തെറ്റില്ലെന്നും അഭിപ്രായപ്പെടുന്നു.

പിആർ വർക്കിന്റെ ബലത്തില്‍ കൂടെ നിൽക്കുന്നവരെ തകർത്ത് കളയലും വെള്ളപൂശലും:വിമർശിച്ച് രാജേഷ് ബി മേനോന്‍പിആർ വർക്കിന്റെ ബലത്തില്‍ കൂടെ നിൽക്കുന്നവരെ തകർത്ത് കളയലും വെള്ളപൂശലും:വിമർശിച്ച് രാജേഷ് ബി മേനോന്‍

എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി

എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും സതീശനും പുതിയ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്ന ആരോപണം പാർട്ടിയില്‍ ശക്തമാണ്. ഇവരുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് പുനഃസംഘടന നിർത്തിവെക്കപ്പെട്ടതെന്ന സംശയവും മറുപക്ഷത്ത് ഉണ്ടായിരുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തലയും കെ മുരളീധരനും രംഗത്ത് എത്തിയതും സാഹചര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാക്കി.

അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം

വിഡി സതീശന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു

ഇതോടെയാണ് ഇത്തരത്തില്‍ ആരോപിക്കപ്പെടുന്നത് പോലെയുള്ള യാതൊരു ഗ്രൂപ്പ് പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി വിഡി സതീശന്‍ രംഗത്ത് എത്തിയത്. ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ടിവന്നാൽ അധികാരസ്ഥാനം വിടുമെന്ന് വിഡി സതീശന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഡി സി സി ഭാരവാഹിപ്പട്ടിക ഇന്നോ നാളെയോ നേതൃത്വം

അതേസമയം, ഡി സി സി ഭാരവാഹിപ്പട്ടിക ഇന്നോ നാളെയോ നേതൃത്വം പ്രഖ്യാപിച്ചേക്കും. കെ സുധാകരനും വിഡി സതീശനും തമ്മിള്ള ചർച്ച ഇന്നും തുടരും. പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞ ദിവസം തന്നെ നേതാക്കന്‍മാർ തമ്മില്‍ ചില ധാരണകളില്‍ എത്തിയിരുന്നു. ജില്ലകളിൽ 25 ഭാരവാഹികളും 26 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടികയാണ് കെ പി സി സി ചോദിച്ചത്. എന്നാല്‍ ഇതിലേറെപ്പേർ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

വയനാട്, മലപ്പുറം , കണ്ണൂർ, കാസർകോട് , പാലക്കാട് ജില്ലകളിൽ

ബ്ലോക്ക് പ്രസിഡന്റുമാരെയും ഇതോടൊപ്പം കണ്ടെത്തണം. കൊല്ലത്തും പത്തനംതിട്ടയിലും 25 ഭാരവാഹികൾക്കായി അൻപതിലധികം പേരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വയനാട്, മലപ്പുറം , കണ്ണൂർ, കാസർകോട് , പാലക്കാട് ജില്ലകളിൽ സാധ്യതാപട്ടിക പൂർത്തിയായി. ചിലയിടത്ത് ഇപ്പോഴും തർക്കം തുടരുകയാണ്. ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ എല്ലാവരുടേയും പേരുള്‍പ്പെടുത്തി പട്ടിക നല്‍കാനും നിർദേശമുണ്ട്.

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
  English summary
  Unemployed leaders' attempt to confuse me and k Sudhakaran: VD Satheesan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X