Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുക്കടവിലെ മലവെള്ളപ്പാച്ചിലില്‍ മരണം നാലായി; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു...

കോഴിക്കോട്: കുറ്റിയാടി പശുക്കടവ് തൃക്കണ്ടൂര്‍ കണ്ടന്തപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ കാണാതായ ഒരാളുടെ മൃത ദേഹം കൂടി കണ്ടെത്തി. മരുതോങ്കര നാലാം കണ്ടത്ത് നിന്ന് അശ്വന്ത് ചന്ദ്രന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണം നാലായി.

ഇനി രണ്ട് പേരേക്കൂടി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. അവധി ആഘോഷിക്കാക്കാനായി പശുക്കടവില്‍ എത്തിയ പത്തംഗ സംഘത്തില്‍ ഒന്‍പത് പേര്‍ മലവെള്ളപ്പാച്ചില്‍ അകപ്പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു. മൂന്ന് പേര്‍ നേരത്തെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം തിങ്കളാഴ്ച രാവിലയോടെ കണ്ടെത്തി.

river - accident

പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ പുഴയില്‍ തിരച്ചില്‍ ശ്രമകരമാണ്. മലവെള്ളപ്പാച്ചിലില്‍ ശക്തമായ ഉഴുക്കുള്ളതും തിരച്ചിലിന് തടസമാകുന്നുണ്ട്. പുഴിതോട് ജലവൈദ്യുതി പദ്ധതിയുടെ സ്പില്‍വേ ടാങ്കില്‍ മൃതദേഹങ്ങള്‍ കുടുങ്ങിയിരിക്കുന്നോ എന്ന സംശയത്തില്‍ സ്പില്‍ വേ ടാങ്കിന് പരിസരത്തും തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+