കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം അന്വേഷിക്കുന്നു,153 (എ) വകുപ്പ് പ്രകാരം കേസ്

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: തിങ്കളാഴ്ചയുണ്ടായ ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നിലെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ 153 (എ) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മനപൂര്‍വ്വം സാമുദായിക ദ്രുവീകരണത്തിന് ശ്രമിച്ചതിനാണ് കേസ്. തിങ്കളാഴ്ച ഹര്‍ത്താലാണെന്ന രീതിയില്‍ തലേദിവസമാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നിലെ ഉറവിടത്തെ കുറിച്ച് കണ്ടെത്താനായിട്ടില്ല. ഹര്‍ത്താല്‍ ആഹ്വാനം പലരും ഏറ്റെടുത്തതോടെ തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നു. അഞ്ചിടങ്ങളില്‍ ബസിന് നേരെ കല്ലേറുണ്ടായി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്.

hartal


ജമ്മുകാശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചയിരുന്നു നവമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. രാവിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ചിലയിടങ്ങളിലുണ്ടായ റോഡ് തടസ്സപ്പെടുത്തലും കല്ലേറും കാരണം പിന്നീട് ബസോട്ടം നിലച്ചു. ചില ഭാഗങ്ങളില്‍ റോഡ് തടസ്സപ്പെടുത്തിയത് കാരണം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായിട്ടുണ്ട് . ചെര്‍ക്കള, അണങ്കൂര്‍, നായന്മാര്‍മൂല, ചട്ടഞ്ചാല്‍, കുണിയ, പെരിയാട്ടടുക്കം, മേല്‍പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ ഒരു സംഘം ആളുകള്‍ റോഡ് തടസ്സപ്പെടുത്തിയിരുന്നു . നായന്മാര്‍മൂലയില്‍ കൂട്ടംകൂടി നിന്നവരെ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ വിരട്ടിയോടിച്ചു .

ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കി ഇടുക്കി ജില്ലദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കി ഇടുക്കി ജില്ല

English summary
unexpected harthal- should inspect and charge case against them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X