India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൗർഭാഗ്യകരം: ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ല: എസ്എഫ്ഐ കേന്ദ്ര നേതൃത്വം

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച് തകർത്ത എസ് എഫ് ഐ പ്രവർത്തകരെ തള്ളിപ്പറിഞ്ഞ് എസ് എഫ് ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി. വയനാട്ടിലേത് ദൌർഭാഗ്യകരമായ സംഭവമാണ്. ഇത്തരത്തിലുള്ള നടപടികളെ ഒരു തരത്തിലും എസ് എഫ് ഐ പിന്തുണയ്ക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് അക്രമം ഉണ്ടായതെന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ പരിശോധിച്ച് പ്രവർത്തകർക്കെതിരെ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്നും എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വിപി സാനു പ്രസ്താവനയില്‍ വ്യക്തമാക്കി.

അവർ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍: കോടതിയില്‍ നടന്നത് ചൂടേറിയ വാദംഅവർ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍: കോടതിയില്‍ നടന്നത് ചൂടേറിയ വാദം

'വയനാട്ടിലെ എംപി ഓഫീസിനുനേരെയുണ്ടായ അപകടങ്ങളെ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അപലപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും ഇത്തരം പ്രവൃത്തികളെ എസ്എഫ്‌ഐ പിന്തുണയ്ക്കുന്നില്ലെന്നും. എസ്എഫ്ഐ വിഷയം പരിശോധിച്ച് സംഘടനാപരമായ നടപടികൾ സ്വീകരിക്കും'.-വിപി സാനു പറഞ്ഞു.

അതേസമയം, ഡൽഹിയിലെ എസ് എഫ് ഐ കേന്ദ്ര ഓഫീസിന് മുന്നിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ എസ് എഫ് ഐ സംസ്ഥാന ഓഫീസുകൾക്ക് മുന്നിലും ഭീഷണി മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം തടിച്ചുകൂടിയ സംഭവങ്ങൾ അസന്നിഗ്ദ്ധമായി അപലപിക്കപ്പെടേണ്ടതാണ്. ഇത്തരം ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങളെ എസ് എഫ് ഐ ശക്തമായി അപലപിക്കുന്നു. ഇത്തരം നടപടികൾ വിദ്യാർത്ഥി സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ജനാധിപത്യ അന്തരീക്ഷത്തെ തകർക്കുന്നു. പ്രത്യേകിച്ചും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും യോജിച്ച പോരാട്ടങ്ങൾ രാഷ്ട്രം ആവശ്യപ്പെടുന്ന ഇത്തരം ഒരു സാഹചര്യത്തിൽ അത് അഭികാമ്യമല്ലെന്നും എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

സമൂഹത്തിലെ നീതിക്കും സമാധാനത്തിനും വേണ്ടിയാണ് എസ് എഫ്‌ ഐ എന്നും നിലകൊള്ളുന്നത്, അതിനാൽ രണ്ട് കേസുകളിലും അതാത് സംസ്ഥാന പോലീസ് സേനയുടെ ശരിയായ അന്വേഷണം ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ, വർഗീയവും സ്വേച്ഛാധിപത്യപരവുമായ ശക്തികൾക്കെതിരെ ഞങ്ങൾക്ക് കൂടുതൽ യോജിച്ച പ്രവർത്തനങ്ങൾ ആവശ്യമാണെന്നും എസ് എഫ് ഐ കേന്ദ്ര നേതൃത്വും കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന സമരവും ആക്രമണവും അംഗീകരിക്കാനാവാത്തത്, നേതൃത്വം നൽകിയവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി എസ് എഫ് ഐ സംസ്ഥാന നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല, ഇതിനെ തള്ളിപ്പറയുന്നുവെന്നും സംഘടന അറിയിച്ചു.

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എ ഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ് ZHd W സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ് എഫ് ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ് എഫ് ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  English summary
  Unfortunate incident: Such incidents can not be accepted in any way: SFI central leadership
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X