ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മില്‍ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്: രൂക്ഷ വിമർശനവുമായി ടി സിദ്ധീഖ്
തിരുവനന്തപുരം: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ളത് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റും കല്‍പ്പറ്റ എം എല്‍ എയുമായ ടി സിദ്ധീഖ്. സമകാലീന രാഷ്ട്രീയ സഹചര്യങ്ങളും സർക്കാർ തിരുമാനങ്ങളും അത് ശരി വെക്കുന്നുണ്ട്. ബി ജെ പി ഗവർണ്ണർ ഓഫീസിനെ ബി ജെ പി ഓഫീസായി ഉപയോഗിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പിന്തുണ അതിനു ആവോളം ലഭിക്കുന്നുണ്ട്. ഓരോ ദിവസവും ബി ജെ പിക്ക് അനുകൂലമായ രാഷ്ട്രീയ പ്രസ്ഥാവനകൾ ഇറക്കുന്ന ഇടമായി ഗവർണർ ഓഫീസ് മാരാർജി ഭവനു സമാനമായി പ്രവർത്തിക്കുന്നു. സർക്കാറിന്റെ ഒത്താശയോടെയാണു ഇതെല്ലാം നടക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമാകുന്നുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.
നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് നടത്തിയത് ഒരു തരം നാടകമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഗവർണ്ണറെ കണ്ടതോടെ പെട്ടെന്ന് മഞ്ഞുരുകി അദ്ദേഹം തീരുമാനം മാറ്റുന്നു. ഇത് നിയമസഭാസമ്മേളനം നടക്കാനിരിക്കെ ഇവർ തമ്മിലുള്ള കൂട്ടുകെട്ട് ചോദ്യം ചെയ്യപ്പെടുമെന്ന ഭയമുള്ളതിനാൽ നടത്തുന്ന നാടകം തന്നെയാണു. ഗവർണറുടെ അഡീഷണൽ പി.എ ആയി ഹരി എസ് കർത്തയെ നിയമിക്കണമെന്ന ഗവർണ്ണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചത് ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് കാലം മുതലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിവാക്കുന്നുണ്ട്. പൊതുഭരണ സെക്രട്ടറി കെ. ആർ ജ്യോതിലാൽ ജ്യോതിലാലിനെ മിന്നൽ വേഗത്തിൽ തൽസ്ഥാനത്ത് നിന്ന് മാറ്റി പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചതിലൂടെ ഗവർണ്ണറുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മുഖ്യമന്ത്രി ഏതറ്റം വരേയും പോകുന്ന സാഹചര്യമാണുള്ളത്. ഗവർണ്ണറുടെ ഹിതമറിഞ്ഞ് മാത്രം പ്രവർത്തിക്കുകയാണു മുഖ്യമന്ത്രി.

കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ സർക്കാർ ഹാജരാക്കിയത് നമ്മൾ കണ്ടതാണു. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നാണ് സർക്കാർ വാദം ഗവർണ്ണറുടെ കത്ത് എടുത്തുചോദിച്ചു ലോകായുക്ത, മന്ത്രി ശുപാർശ ചെയ്യാതെ നിർദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിക്കുകയും ചെയ്തു.
ജനങ്ങള്‍ തിരഞ്ഞെടുത്ത പൊതു പ്രവര്‍ത്തകര്‍ നടത്തുന്ന അഴിമതി അന്വേഷിക്കാനും നടപടി സ്വീകരിക്കാനും വേണ്ടി 1998ല്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിച്ചത്. ആളുകളുടെ ശുപാര്‍ശ രൂപത്തിലാണ് ലോകായുക്ത വിധി പുറപ്പെടുവിക്കുക. പിന്നെ ലോകായുക്ത പുറത്തുവിടുന്ന വിധി അനുസരിച്ച് പൊതുപ്രവര്‍ത്തകനെ അധികാരസ്ഥാനത്തു നിന്നും മാറ്റണം എന്നാണ് നിയമം. ഭരണത്തില്‍ അഴിമതി കാട്ടുന്നവരോട്, മാറി നിൽക്കൂ എന്ന് പറയാന്‍ തക്ക ശക്തമായ അധികാരമാണ് ലോകായുക്തുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ബന്ധുനിയമനം നിയമിച്ചതിന് കെ ടി ജലീലിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ശരിയാവില്ല എന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇത് കാരണം കെടി ജലീൽ രാജിവെച്ച് ലോകായുക്തക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ പോയിട്ടും ഒരു കാര്യവും ഉണ്ടായില്ല. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് നിയമമായാല്‍ ലോകായുക്തയുടെ അധികാരം ഇല്ലാതെയാകും. സർക്കാറിന്റെ ഈ താൽപര്യത്തിനൊപ്പമാണു ഗവർണ്ണർ നിന്നതെന്നും ടി സിദ്ധീഖ് ചൂണ്ടിക്കാണിക്കുന്നു.
ഇത് താന്‍ സൂപ്പർ ഗ്ലാമർ ലുക്ക്; വൈറലായി മംമ്താ മോഹന്‍ദാസിന്റെ പുതിയ ചിത്രങ്ങള്‍
ഇന്ന് കേരളത്തിലോ ഇന്ത്യയിലോ മന്ത്രിമാര്‍ക്കോ മുന്‍ എം.പി മാര്‍ക്കോ എം.എല്‍.എമാര്‍ക്കോ എതിരായ ഒരു ആരോപണവും അന്വേഷിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ട്. അതിനു വേണ്ടി കേന്ദ്രസർക്കാർ നടത്തിയ നീക്കം നാം കണ്ടതാണു. അവർക്കെറ്റിരെയുള്ള ആരോപണം അന്വേഷിക്കണമെങ്കില്‍ സര്‍ക്കാരിന്റെയോ അപ്പോയിന്റിംഗ് അതോറിറ്റിയുടേയോ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്നുള്ളതായിരുന്നു പാര്‍ലമെന്റില്‍ മോദി കൊണ്ടുവന്ന നിയമത്തിന്റെ സാരാംശം. അതുകൊണ്ട് തന്നെ ഒരു പൊതുപ്രവര്‍ത്തകനെതിരേയും അഴിമതി ആരോപണം കൊണ്ടുവരാന്‍ സാധിക്കാത്ത ഗതിയാണ്. സമാനമായ രീതിയാണു പിണറായി സർക്കാർ ചെയ്തത്. അതിനു ഗവർണ്ണറുടെ അനുമതിയും ലഭിച്ചു. ഗവര്‍ണര്‍ അംഗീകരിച്ചതോടെ ലോകായുക്ത നിയമഭേദഗതി പ്രാബല്യത്തിൽ വന്നു.
തിരഞ്ഞെടുപ്പിനു മുമ്പ് ബി ജെ പിയും സി പി എമ്മും തമ്മിൽ ധാരണയിലെത്തിയിരുന്നു. ബി ജെ പിക്ക് വേണ്ടി ഗവർണർ ഓഫീസിനെ മറയാക്കിയാണു കാര്യങ്ങൾ നീക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ അധികാരത്തിലെത്തിയ സർക്കാർ ബിജെപിയുടെ താൽപര്യങ്ങൾ കൃത്യമായി നടപ്പിലാക്കുകയും എന്നാൽ സർക്കാറും ഗവർണ്ണറും രണ്ട് തട്ടിലാണെന്ന് തോന്നിപ്പിക്കാൻ ചില നാടകങ്ങൾ ഒരുക്കുകയുമാണു ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ അത്രയ്ക്ക് വിഡ്ഡികളല്ല എന്ന് സർക്കാറിനെ ഓർമ്മപ്പെടുത്തുന്നുവെന്നും ടി സിദ്ധീഖ് ചൂണ്ടിക്കാണിക്കുന്നു.
ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക












Click it and Unblock the Notifications