കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ത്തീരത്ത് മണല്‍ശില്‍പ്പമൊരുക്കി യുനിസെഫിന്റെ കൈ കഴുകല്‍ ദിനാചരണം

  • By അക്ഷയ്‌
Google Oneindia Malayalam News

കോഴിക്കോട്: സോപ്പുപയോഗിച്ച് കൈ കഴുകുക എന്ന സന്ദേശമുയര്‍ത്തി യുനിസെഫിന്റെ മണല്‍ ശില്‍പ്പം. ആഗോള കൈ കഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യുനിസെഫ് കടല്‍ത്തീരത്ത് മണല്‍ ശില്‍പ്പമൊരുക്കിയത്. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കുക എന്നതാണ് ദിനാചരണത്തിന്റെ ഇത്തവണത്തെ വിഷയം.

വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയില്‍ മാത്രം ഒരു കോടി വൈറസുകളും
ബാക്ടീരിയകളും ഉണ്ട്. ഇവ ഉള്ളില്‍ ചെല്ലുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് പല അസുഖങ്ങളും പോഷകാഹാരക്കുറവും അതുവഴി ശിശുമരണവും ഉണ്ടാകുന്നത്. വൃത്തിയാക്കാക്കാത്ത കൈപ്പത്തിയില്‍ ഒരു കോടി ബാക്ടീരിയകളും വൈറസ് രോഗാണുക്കള്‍ വയറ്റിലെത്തുന്നത് തടയാന്‍ ഭക്ഷണത്തിനു മുന്‍പും പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.

Global Handwashing Day

സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ കുട്ടികളില്‍
വയറിളക്കം 40 ശതമാനവും ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധരോഗങ്ങള്‍ 30 ശതമാനവും കുറയ്ക്കാനാകും. ഇവ രണ്ടുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്ന പ്രധാനവില്ലന്‍മാറെന്നും സോപ്പുപയോഗിച്ച് കൈ കഴുകുന്നത് രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരേയുള്ള ഏറ്റവും ഫലപ്രദവും ചിലവുകുറഞ്ഞതുമായ പ്രതിരോധമാര്‍ഗമാണെന്ന് യുനിസെഫ് കേരള തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു.

ടൈഫോയിഡ്, വിരശല്യം, മഞ്ഞപ്പിത്തം, എബോള, പന്നിപ്പനി, ത്വക്കിലും കണ്ണിലുമുള്ള അണുബാധ എന്നിവയും സോപ്പിട്ട് കൈകഴുകുന്നതിലൂടെ തടയാനാവും. അമ്മമാരും പ്രസവമെടുക്കുന്നവരും സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ നവജാതശിശുമരണ നിരക്ക് 41 ശതമാനം കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സോപ്പുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കിയാല്‍ രോഗംമൂലം കുട്ടികളുടെ പഠനം തടസ്സപ്പെടുന്നത് കുറയും. വിദ്യാലയങ്ങളിലെ മികച്ച ഹാജര്‍ നിലയ്ക്ക് ഇത് കാരണമാകും. രോഗംമൂലം ജോലി നഷ്ടപ്പെടുന്ന ദിവസങ്ങള്‍ കുറയുമെന്നതിനാല്‍ രാജ്യത്തിന്റെ ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും സോപ്പുപയോഗിച്ച് കൈ കഴുകുന്നത് സഹായിക്കും.

സോപ്പുപയോഗിച്ച് കഴുകുമ്പോള്‍ കൈകള്‍ വൃത്തിയാക്കുന്നതിന് കൂടുതല്‍ സമയം എടുക്കുമെന്നതിനാലും കൈകള്‍ കൂട്ടിയുരച്ച് തിരുമ്മി കഴുകുന്നതിനാലും രോഗാണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമെഴുക്ക്, ചെളി എന്നിവ നീക്കംചെയ്യപ്പെടുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സോപ്പുപയോഗിക്കാതെ വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകുന്നതാണ് കേരളത്തില്‍ പ്രചാരത്തിലുള്ള രീതി. വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകുന്നത് പൂര്‍ണ്ണമായും ഫലപ്രദമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരള ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിയുടെ സഹായത്തോടെ തയ്യാറാക്കിയ മണല്‍ ശില്‍പ്പനിര്‍മാണത്തിന് സാന്‍ഡ് ആര്‍ട്ടിസ്റ്റ് ടി അഖിലേഷ് നേതൃത്വം നല്‍കി. കോഴിക്കോട് ഹോളി ക്രോസ് കോളജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

English summary
UNICEF celebrating Global Handwashing Day at Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X