വേങ്ങര റോഡോരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം
മലപ്പുറം: വേങ്ങര റോഡോരത്തെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.
വേങ്ങര വലിയോറ പുത്തനങ്ങാടി- കോട്ടക്കല്‍ റോഡില്‍ മഞ്ഞാ മാട് പാലത്തിനടുത്ത് കോരം കുളങ്ങര നൗഷാദിന്റെ പറമ്പിലെ കിണറ്റിലാണ് അജ്ഞാത ജഢം കണ്ടെത്തിയത്.
ഇന്നലെ മൂന്നു മണിയോടെ റോഡരുകില്‍ കിടന്ന ചെരിപ്പുകള്‍ ശ്രദ്ധയില്‍ പെട്ട കുട്ടികള്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

കിണറ്റില്‍ മൃതദേഹമുണ്ടെന്നറിഞ്ഞുഓടിക്കൂടിയ നാട്ടുകാര്‍
ജഢത്തിന് നാലു ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. വേങ്ങര എസ്.ഐ. സംഗീത് പുനത്തിലിന്റെയും എ.എസ്.ഐ.സലീഷിന്റെയും നേതൃത്വത്തിലെത്തിയ പോലീസ് സംഘവും, മലപ്പുറത്ത് നിന്നും അസി: സ്റ്റേഷന്‍ ഓഫീസര്‍ പി.പ്രദീപിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ആന്റ് റസ്‌ക്യു ഫോഴ്‌സും., നാട്ടുകാരും ചേര്‍ന്ന് ആറു മണിയോടെപുറത്തെടുത്ത ജഢം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
പുത്തനങ്ങാടി -കോട്ടക്കല്‍ റോഡുവികസിപ്പിച്ചപ്പോള്‍ കിണറിനോട് ചേര്‍ന്ന് പത്തടിയോളം താഴ്ചയില്‍റോഡ് നില്ക്കുന്നതിനാല്‍ -സംരക്ഷണത്തിനായി റോഡില്‍ ഒരടി പൊക്കത്തില്‍ കെട്ടിയ ഭിത്തിയില്‍ ആളുകള്‍ ഇരിക്കാറുണ്ടെന്നു് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications