കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം അജ്ഞാത മൃതദേഹം, ഒരു മാസത്തെ പഴക്കം...
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപമുള്ള കിണറിൽ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മായനാട് കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന വുഡ്എർത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്.
ഇവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറമ്പിൽ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടത്തി.

മുണ്ടും ഷർട്ടുമാണ് മൃതദേഹത്തിൽ കാണപ്പെട്ടത്. രണ്ട് ഹവായ് ചെരുപ്പുകൾ കിണറിന് പുറത്തുണ്ട്. വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോപരിസരത്തു നിന്നും ഒരു യുവാവിനെ കാണാതായതായി സംശയം ഉയർന്നിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.












Click it and Unblock the Notifications