സര്‍ക്കാര്‍ പിന്‍വാങ്ങുന്നു; മെഡിക്കല്‍-ഡെന്റല്‍ ഫീസ് ഏകീകരിക്കില്ല
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്. ഇതുസംബന്ധിച്ച് ഡെന്റല്‍ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു. ഫീസ് ഏകീകരണം ഈ വര്‍ഷമുണ്ടാകില്ലെന്ന് ആരോപഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
അതേസമയം, മുഴുവന്‍ സീറ്റിലും നീറ്റ് മെറിറ്റില്‍ നിന്നു പ്രവേശനം നടത്തുമെന്ന് അറിയിച്ച മന്ത്രി സര്‍ക്കാര്‍ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അറിയിച്ചു. മാനേജ്മെന്റ് സീറ്റിലെ ഫീസ് ചര്‍ച്ചചെയ്തു തീരുമാനിക്കും. സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, മാനേജ്മെന്റ് സീറ്റുകളടക്കം മുഴുവന്‍ സീറ്റും പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നാണ് കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്. മാത്രമല്ല, സര്‍ക്കാര്‍ തീരുമാനം അവഗണിച്ച് മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യം നല്‍കും.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനനിയന്ത്രണം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നാലു മാനേജുമെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി എന്നീ കോളജുകളാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള തര്‍ക്കം നീണ്ടുപോകുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിതമായി നീളുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications