എക സിവില്‍കോഡ് നടപ്പാക്കരുത്; നിയമസഭയില്‍ മുഖ്യമന്ത്രി നാളെ പ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം: എക സിവില്‍കോഡ് വിഷയത്തില്‍ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കുന്നത്. എക സിവില്‍കോഡ് നടപ്പാക്കരുതെന്ന് സഭ ഐക്യകണ്ഡേന പ്രമേയത്തില്‍ ആവശ്യപ്പെടും.
ഏക സിവില്‍ കോഡിലെ സി പി എം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സി പി ഐ തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തിരുന്നു. കൂടാതെ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്.

സഭ ഐക്യകണ്ഡേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. 15ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. ഈ മാസം 24 വരെയാണ് സഭ സമ്മേളിക്കുന്നത്. ആദ്യ ദിവസം അന്തരിച്ച ഉമ്മന്‍ചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങള്‍ അദരം അര്‍പ്പിച്ചു. ഇതിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.












Click it and Unblock the Notifications