ഏകീകൃത സിവിൽ കോഡ്; സിപിഎമ്മിനെ വിമർശിക്കുന്നത് കോൺഗ്രസിന്റെ ഒളിച്ചോട്ട തന്ത്രമെന്ന് മുഖ്യമന്ത്രി
ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സി പി എമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി ജെ പിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണെന്ന് നേതൃത്വം വ്യക്തമാക്കം. ഹിമാചൽ മന്ത്രികൂടിയായ കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിങ്ങ് ഏകസിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണോ കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാട്? ഡൽഹി സംസ്‌ഥാന സർക്കാരിനനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ് ഫലത്തിൽ അനുകൂലിക്കുകയാണ്.

ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തിയത്. എന്നാൽ ഡൽഹി സർക്കാരിനെതിരെ നിലപാടെടുക്കാനാണ് കോൺഗ്രസ്സിന്റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ഡൽഹിയിലെ ആം ആദ്മി സർക്കാരിന് പിന്തുണ നൽകാൻ തയ്യാറായില്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ്സ് പിന്തുടരുന്നത്', മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം ഏക സിവില്‍ കോഡ് വിഷയത്തില്‍ സി പി എം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു കോൺഗ്രസ് വിമർശനം. ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലവിലില്ലെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകർ പറഞ്ഞു.
രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. ബഹുസ്വരതയാണ് ഇന്ത്യയുടെ അടിത്തറ. അതില്ലാതായാല്‍ ഇന്ത്യയില്ല.വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് ബി ജെ പി ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. കേരളത്തില്‍ വ്യക്തിനിയമം മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതാണ് എന്ന് പറഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിനാണ് സി പി എം ശ്രമിക്കുന്നതെന്നും സുധാകരൻ വിമർശിച്ചിരുന്നു.
അതേസമയം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. 'രാജ്യത്തെ അപരിഷ്‌കൃതമായ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവില്‍ നിയമം എന്ന ആശയം മുന്നോട്ട് വെച്ചത്.ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി നേരത്തെ ശക്തമായി വാദിച്ച പാര്‍ട്ടിയാണ് സി.പി.എം. കോണ്‍ഗ്രസിലെ പലരും ദേശീയതലത്തില്‍ പോലും ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ട് ബാങ്കില്‍ കണ്ണുട്ടാണ് സി.പി.എമ്മും കോണ്‍ഗ്രസും ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്നത്. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും കേരളത്തില്‍ മത ധ്രുവീകരണമുണ്ടാക്കാനുമാണ് ഇരുവരും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
-
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി












Click it and Unblock the Notifications