'യൂണിഫോം സിവില്‍ കോഡ് രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കും'; കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് പാളയം ഇമാം
തിരുവനന്തപുരം: യൂണിഫോം സിവില്‍ കോഡിന് എതിരെ പാളയം ഇമാം വി പി സുഹൈബ് മൗലവി. യൂണിഫോം സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം എന്നും പാളയം ഇമാം ആവശ്യപ്പെട്ടു.
യൂണിഫോം സിവില്‍ കോഡ് രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കും. ധാരാളം മതങ്ങളും സംസ്കാരങ്ങളും നിലനില്‍ക്കുന്ന രാജ്യമാണ് ഇത്. അതിനാല്‍ യൂണിഫോം സിവില്‍ കോഡ് നടപ്പാക്കിയാല്‍ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കെതിരായ ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറും എന്നും സുഹൈബ് മൗലവി ചൂണ്ടിക്കാട്ടി. നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ വിയോജിപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള നിയമനിര്‍മാണം ശരിഅത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും. അതിനാലാണ് ഗൗരവകരമായി എതിര്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നു മാത്രമാണ് യൂണിഫോം സിവില്‍ കോഡ് എന്നും മൗലികാവകാശങ്ങളേക്കാള്‍ മുന്‍ഗണന അത് അര്‍ഹിക്കുന്നില്ലെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി.
ഭരണഘടന നല്കുന്ന സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് യൂണിഫോം സിവില്‍ കോഡെന്നും അദ്ദേഹം പ്രതികരിച്ചു. ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കും എന്നാണ് മണിപ്പൂര്‍ തെളിയിക്കുന്നത്. കേരള സ്റ്റോറി തെറ്റിദ്ധരിപ്പിക്കുന്ന സിനിമയാണ് എന്നും സ്നേഹവും സാഹോദര്യവും തകര്‍ക്കാനേ സിനിമ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മുസ്ലീം ലീഗും യൂണിഫോം സിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞു. ബി ജെ പി തിരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണ് എന്നും ലീഗ് വിമര്‍ശിച്ചു.
യൂണിഫോം സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി. മുസ്ലീം വ്യക്തി നിയമ ബോര്‍ഡും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ അടിയന്തര യോഗം തീരുമാനിച്ചിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications