ഏക സിവിൽ കോഡ്: സിപിഎമ്മിന് ആത്മാർത്ഥതയില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എമ്മിന് ഒരു ആത്മാർത്ഥതയുമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എം കലക്ക് വെള്ളത്തിൽ മീൻ പിടിക്കാനും വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും കഴിയുമോ എന്നാലോചിക്കുന്ന പാർട്ടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
'പഴയ കാലത്ത് ഇ എം എസ് ഇക്കാര്യത്തിൽ എടുത്ത നിലപാടിനെ സി പി എം തള്ളി പറയാൻ തയ്യാറുണ്ടോ? അന്ന് സി പി എം എടുത്ത നിലപാടിനെ ഒരിടത്തും ഒരാളും തള്ളി പറഞ്ഞിട്ടില്ല. ഇവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണ്. ഏക സിവിൽ കോഡിനെ ആദ്യം മുതലേ എതിർത്തിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. 2018 ൽ മോദി നിയോഗിച്ച ലോ കമ്മീഷൻ തന്നെ ഇത് വേണ്ടായെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്, ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഒരു ഭിന്നതയല്ല ഇവിടെത്തെ പ്രശ്നം, ഇതിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നതും ശരിയല്ല.

ഹിന്ദുക്കളിൽ തന്നെ ഏക സിവിൽ കോഡിനെ എതിർക്കുന്നയാളുകളുണ്ട്. വിവിധ ആചാരങ്ങളും വിശ്വാസങ്ങളും രീതികളും ആദിവാസി സമൂഹം ഉൾപ്പെടെയുള്ള വിവിധ സമുദയാ സംഘടനകളും നിലവിലുണ്ട്. അപ്പോൾ ഇതിനകത്ത് ഒരു ആത്മാർത്ഥതയുമില്ലാതെ മുതലെടുപ്പിനു ശ്രമിക്കുകയാണ് നിങ്ങൾക്ക് ഓർമ്മയുണ്ടാകും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നമ്മൾ നടത്തിയ സമരം, എല്ലാവരു ഒരുമിച്ചിരുന്നു ഒരേ അഭിപ്രായമായിരുന്നു. അന്നെടുത്ത കേസുകൾ ഒന്നു പോലും പിൻവലിച്ചിട്ടില്ല. നിയമസഭക്ക് അകത്തും പുറത്തു ഈ ആവശ്യം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി കേസുകൾ പിൻവലിക്കാൻ തയ്യാറായിട്ടില്ല.
ഇപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ വർഗ്ഗീയ ധ്രുവീകരണത്തിനു മോദി ശ്രമിക്കുമ്പോൾ അതേ പാതയിൽ മുഖ്യമന്ത്രി പിണറായി വിജയനും നിൽക്കുന്നു. ആദ്യം ഇ എം എസിന്റെ നിലപാട് തള്ളി പറഞ്ഞിട്ടാകാം ഏക സിവിൽ കോഡിൽ സി പി എമ്മിന്റെ നിലപാട് പ്രഖ്യാപിക്കൽ. അഴിമതിയിൽ മുങ്ങിയ സർക്കാരും മുഖം നഷ്ടപ്പെട്ട പാർട്ടിയും ജനശ്രദ്ധ തിരിക്കാൻ വേണ്ടി നടത്തുന്ന ഗുഢശ്രമങ്ങൾ നടക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ഏക സിവിൽ കോഡ് അംഗീകരിക്കില്ല കോൺഗ്രസിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിക്കില്ല', രമേശ് ച ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications