Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സെമിനാറില്‍ സമസ്ത പങ്കെടുക്കും; നരേന്ദ്ര മോദിയെ കാണും, പ്രത്യക്ഷ സമരം പിന്നീട്

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പങ്കെടുക്കും. കോഴിക്കോട് ചേര്‍ന്ന സമസ്ത കണ്‍വന്‍ഷനില്‍ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ മാസം 15നാണ് കോഴിക്കോട് സിപിഎം സെമിനാര്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമസ്ത നേതാക്കള്‍ നിവേദനം സമര്‍പ്പിക്കും. നരേന്ദ്ര മോദിയെ നേരിട്ട് കാണും. പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ച ശേഷമാകും ഏക സിവില്‍ കോഡ് വിഷയത്തിലെ ഭാവി സമര പരിപാടികള്‍ തീരുമാനിക്കുക. നിലവില്‍ സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തുക എന്നതില്‍ അവ്യക്തതയുള്ള കാര്യവും സമസ്ത നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്.

samastha-cpm

സിപിഎം സെമിനാറില്‍ മാത്രമല്ല, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളിലും സമസ്ത പങ്കെടുക്കും. ഏക സിവില്‍ കോഡിനെതിരായ എല്ലാ നീക്കവുമായും സഹകരിക്കാനാണ് സമസ്തയുടെ തീരുമാനം. സിപിഎം, മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി, കോണ്‍ഗ്രസ് എന്നിവരെല്ലാം പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

വളരെ തന്ത്രപരമായ നിലപാടാണ് സമസ്ത നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിനെ പിണക്കാനോ മുസ്ലിം ലീഗിനെ അകറ്റാനോ സമസ്ത ഉദ്ദേശിക്കുന്നില്ല. ഏക സിവില്‍ കോഡ് മാത്രമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ സമാന മനസ്‌കരുമായി സഹകരിച്ചു മുന്നോട്ട് പോകും. അതേസമയം സ്വന്തമായ നീക്കങ്ങളും നടത്തും. ഇതിന്റെ ഭാഗമാണ് മോദിയെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളും ഏക സിവില്‍ കോഡിന് എതിരാണ്. സമര രംഗത്ത് ആദ്യം കളത്തിലിറങ്ങിയത് സിപിഎമ്മാണ്. അവരാണ് ആദ്യ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 15ന് നടക്കുന്ന സെമിനാറില്‍ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് എന്നിവരെ മാറ്റി നിര്‍ത്താനും തീരുമാനിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുസ്ലിം ലീഗ് ഇനി എന്ത് നിലപാടെടുക്കുമെന്നാണ് അറിയേണ്ടത്. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ മുസ്ലിം ലീഗില്‍ രണ്ടഭിപ്രായമുണ്ട്. കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ആര് നടത്തുന്ന സമര പരിപാടികളിലും പങ്കെടുക്കാമെന്നാണ് അഭിപ്രായം. അതേസമയം, എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍, കെഎം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിപിഎമ്മിന്റെ സമരവുമായി സഹകരിക്കേണ്ട എന്ന അഭിപ്രായക്കാരാണ്.

സിപിഎമ്മിന്റെ ക്ഷണം ലഭിച്ച കാര്യം മുസ്ലിം ലീഗ് നേതൃത്വം ശരിവച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം അവര്‍ വൈകാതെ തീരുമാനിക്കും. സിപിഎമ്മിന് ഏത് കാര്യത്തിലും അവസരവാദപരമായ നിലപാടാണ് ഉള്ളതെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും ഇടി പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+