കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത സിവില്‍കോഡിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍സഭ... ആചാരപരമായ വൈവിധ്യങ്ങള്‍ സംരക്ഷിക്കണം...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. ആചാരപരവും സാംസ്‌കാരികപരവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്നുവെങ്കില്‍ സിവില്‍കോഡ് നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും സമവായത്തിലെടുത്ത് വേണം സിവില്‍കോഡ് നടപ്പിലാക്കാന്‍. അങ്ങനെയെങ്കില്‍ അത് രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും ഉപകരിക്കുമെന്നും ആലഞ്ചേരി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും മതവിഭാഗങ്ങളുടെയും പരമ്പരാഗതമായ നിയമങ്ങളെ അംഗീകരിക്കണം. അത്തരമൊരു ഏകീകൃത സിവില്‍കോഡാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കരുതുന്നു. അത്തരമൊരു സിവില്‍കോഡ് ഭാരതത്തില്‍ വരട്ടെ എന്നും ജോര്‍ജ്ജ് ആലഞ്ചേരി കൂട്ടിചേര്‍ത്തു.

Mar Alanchery

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും രംഗത്ത് വന്നിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമമന്ത്രാലയം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഭരണ ഘടനയുടെ 44-ാം വകുപ്പില്‍ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത വ്യക്തി നിയമം.

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ബിജെപിയും സംഘപരിവാറും കുറേ കാലമായി ആവശ്യപ്പെടുന്നുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നത്. വിവാഹം സ്വത്തവകാശം തുടങ്ങിയവയില്‍ മതാചാരപ്രകാരമില്ലാതെ ഏകീകൃതനിയമം കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം.

English summary
The Syro-Malabar Church has welcomed the BJP-led Union Government’s move to implement uniform civil code in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X