Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2020: കേരളത്തിന് 15236 കോടി രൂപ നികുതി വിഹിതം, കൊച്ചിൻ ഷിപ്പ് യാർഡിന് 650 കോടി

കൊച്ചി: കേന്ദ്രബജറ്റിൽ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിൻ ഷിപ്പ് യാർഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോർഡിന് 225 കോടി രൂപയും റബർ ബോർഡിന് 221.34 കോടി രൂപയും ലഭിക്കും.

തേയില ബോർഡിന് 200 കോടിയും സുഗന്ധവിള ബോർഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി രൂപയും തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മാറ്റിവെച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 218.40 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

pinarayi

അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകിയാണ് രണ്ടാം മോദി സർക്കാരിന്റെ ഒന്നാം സമ്പൂർണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 40 മിനിറ്റാണ് ബജറ്റ് അവതരണം നീണ്ടു നിന്നത്. ആദായ നികുതി ഘടനയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കാർഷിക മേഖലയ്ക്കായി 16 ഇന കർമ്മപദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു.

Recommended Video

cmsvideo
    Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+