കേന്ദ്ര ബജറ്റ് 2021: കേരളത്തിനായി കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനം! ദേശീയ പാതയ്ക്ക് 65,000 കോടി
ദില്ലി: കേരളത്തിലെ ദേശീയ പാതാ വികസനത്തിന് കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിനായി 65,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 11,000 കിലോമീറ്റര്‍ റോഡ് വികസനം നടത്തുമെന്നാണ് പ്രഖ്യാപനം.
Recommended Video
അറനൂറ് കിലോമീറ്റര്‍ മുംബൈ- കന്യാകുമായി ഇടനാഴിയുടെ നിര്‍മാണവും ഇതിന് കീഴില്‍ ആണ് വരുന്നത്. തമിഴ്‌നാട്ടില്‍ 3,500 കിലോമീറ്റര്‍ ദേശീയ പാതാ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1.03 ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതിയ്ക്ക് കീഴില്‍ മധുര-കൊല്ലം ഇടനാഴിയും ഉള്‍പ്പെടുന്നതിനാല്‍ കേരളത്തിനും അതിന്റെ ഗുണം ലഭിക്കും.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ രണ്ടാം ഗട്ടം 11.5 കിലോമീറ്റര്‍ കൂടി നീട്ടും. ഇതിനായി വകയിരുത്തിയിരിക്കുന്നത് 1,957 കോടി രൂപയാണ്.
പശ്ചിമ ബംഗാളില്‍ 657 കിലോമീറ്റര്‍ ദേശീയ പതാ നിര്‍മാണമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിനായി 25,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. റോഡ് ഗതാഗത മന്ത്രാലയത്തിന് ഈ ബജറ്റില്‍ മൊത്തം 1.18 ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
വന്‍ പദ്ധതികളുമായാണ് നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണം. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് ബജറ്റില്‍ ലഭിക്കുന്നത്.
ആരോഗ്യമേഖലയ്ക്കും വലിയ പരിഗണന നല്‍കിക്കൊണ്ടാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍. കൊവിഡ് വാക്‌സിന് മാത്രമായി 35,000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ആരോഗ്യമേഖലയുടെ വികസനത്തിനായി 64,180 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications