കേന്ദ്ര ബജറ്റ്: ആരോഗ്യ മേഖലയ്ക്ക് സഹായം വേണം; കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെ കേരളം. ശബരിപാതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പണം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ സഹായം വേണമെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നും ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം, കേന്ദ്ര ബജറ്റില്‍ അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്ക് മീഡയ വണ്ണിനോട് പറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റില്‍ കേരളത്തിന് ഒന്നും നല്‍കിയില്ല. സമരം കണക്കിലെടുത്ത് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ വിഹിതം ഉണ്ടായേക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.












Click it and Unblock the Notifications