കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തൊക്കെ... തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമോ? അറിയാം

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: 2021-2022 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ആണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയും കര്‍ഷക സമരവും എല്ലാം കൊണ്ട് കലുഷിതമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിലാണ് രാജ്യമിപ്പോള്‍.

കേന്ദ്ര ബജറ്റ് 2021: സ്വര്‍ണത്തിന് വില കുറയും, വെള്ളിക്കും!! കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചുകേന്ദ്ര ബജറ്റ് 2021: സ്വര്‍ണത്തിന് വില കുറയും, വെള്ളിക്കും!! കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചു

കേന്ദ്ര ബജറ്റ് 2021: 75 കഴിഞ്ഞവര്‍ക്ക് ആശ്വാസം... ആദയനികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട; മാനദണ്ഡങ്ങളുണ്ട്കേന്ദ്ര ബജറ്റ് 2021: 75 കഴിഞ്ഞവര്‍ക്ക് ആശ്വാസം... ആദയനികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട; മാനദണ്ഡങ്ങളുണ്ട്

അതിനൊപ്പമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ്. ഇത്തവണ പ്രധാന പ്രഖ്യാപനങ്ങളില്‍ ഇതിലെ നിര്‍ണായക സംസ്ഥാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്ന് ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിന് എന്തെല്ലാമാണ് ബജറ്റില്‍ ഉള്ളത്? വിശദാംശങ്ങളും വിലയിരുത്തലുകളും.

 65,000 കോടി

65,000 കോടി

ദേശീയ പാതാ വികസനത്തിനായി കേരളത്തിന് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപയാണ്. 1,100 കിലോമീറ്റര്‍ റോഡ് വികസനമാണ് ലക്ഷ്യം എന്നാണ് പറയുന്നത്. കേരളത്തില്‍ ദേശീയപാതാ വികസനം അസാധ്യമല്ലെന്ന് തെളിയിക്കപ്പെട്ട ഒരു സാഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്.

തമിഴ്‌നാടിന്റെ കൂടെ

തമിഴ്‌നാടിന്റെ കൂടെ

തമിഴ്‌നാട്ടില്‍ ദേശീയപാതാ വികസനത്തിന് ഒരു ലക്ഷം കോടിയില്‍ അധികമാണ് അനുവദിച്ചിരിക്കുന്നത്. അതിന്റെ ഗുണഫലങ്ങളില്‍ ഒന്ന് കേരളത്തിനും ലഭിക്കും. മധുര- കൊല്ലം ഇടനാഴിയാണ് കേരളത്തിന്റെ ഗുണകരമാവുക.

കൊച്ചി മെട്രോ

കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ വികസനം കേരളത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 1975 കോടി രൂപയാണ്. 11.5 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടാം ഘട്ടം ഈ തുക ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക.

കൊച്ചി തുറമുഖം

കൊച്ചി തുറമുഖം

തുറമുഖ മേഖലയിലും വന്‍ പ്രഖ്യാപനങ്ങളാണ് ഉള്ളത്. ഇതിലും കേരളത്തിന് പ്രാതിന്ധ്യം ലഭിച്ചിട്ടുണ്ട്. കൊച്ചി ഫിഷിങ് ഹാര്‍ബറിനെ വാണിജ്യ ഹബ്ബ് ആക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചി ഉള്‍പ്പെടെ അഞ്ച് ഫിഷിഭ് ഹാര്‍ബറുകള്‍ ആണ് വികസിപ്പിക്കുന്നത്.

കണക്കിലെ കളി

കണക്കിലെ കളി

ദേശീയ പാതാ വികസനത്തിന് കേരളത്തിന് 65,000 കോടി രൂപ അനുവദിച്ചതിനെ പറ്റി ഇപ്പോഴേ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. 1,100 കിലോമീറ്റര്‍ പാത നിര്‍മാണത്തിന് ഇത്രയും തുകയുടെ ആവശ്യം വരുമോ എന്നാണ് ചോദ്യം. ഇതിനെ പരിഹസിച്ച് ട്രോളുകളും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

കേരളത്തിലെ എതിര്‍പ്പ്

കേരളത്തിലെ എതിര്‍പ്പ്

കേന്ദ്ര ബജറ്റില്‍ ഇത്തവണയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് പണം സമ്പാദിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതിനെതിരെയാണ് കേരളത്തില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. പ്രതിസന്ധി ഘട്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് ആക്ഷേപം.

2020-2021 വര്‍ഷത്തെ കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്‌; 5.2ലക്ഷം കോടിയുടെ കുറവ്‌ രേഖപ്പെടുത്തി2020-2021 വര്‍ഷത്തെ കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്‌; 5.2ലക്ഷം കോടിയുടെ കുറവ്‌ രേഖപ്പെടുത്തി

കടം കൂടും; വിറ്റുതുലയ്ക്കുന്നു; ഇതെന്ത് ബജറ്റ് എന്ന് പ്രതിപക്ഷം, ആവര്‍ത്തനം മാത്രംകടം കൂടും; വിറ്റുതുലയ്ക്കുന്നു; ഇതെന്ത് ബജറ്റ് എന്ന് പ്രതിപക്ഷം, ആവര്‍ത്തനം മാത്രം

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

പ്രതിരോധ ബജറ്റ്: 3.62 ലക്ഷം കോടി വകയിരുത്തി, 7 ശതമാനത്തിന്റെ വര്‍ധന, പ്രതീക്ഷിച്ച നേട്ടമില്ല!!പ്രതിരോധ ബജറ്റ്: 3.62 ലക്ഷം കോടി വകയിരുത്തി, 7 ശതമാനത്തിന്റെ വര്‍ധന, പ്രതീക്ഷിച്ച നേട്ടമില്ല!!

English summary
Union Budget 2021: What all Kerala got this time? Major announcement in National Highway development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X