'സുരേഷ് ഗോപി എന്ത് പറയും': കേരളത്തോട് ഇത്തവണയും അവഗണന; പ്രതിഷേധം ശക്തം
ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പതിവ് പോലെ കേരളത്തിന് ഇത്തവണയും നിരാശ മാത്രം. സംസ്ഥാനത്തിന് മാത്രമായി ഒരു പ്രത്യേക പദ്ധതി ഇത്തവണയും പ്രഖ്യാപിച്ചില്ല. ഐ ഐ ടികളുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ പാലക്കാട് ഐ ഐ ടിക്കും നേട്ടമുണ്ടാകും എന്നുള്ളതാണ് ആകേയുള്ള ആശ്വാസം. 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെ സംസ്ഥാനം പ്രതീക്ഷിച്ച ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നുള്ളത് യു ഡി എഫ്, എല്‍ ഡി എഫ് എംപിമാരുടെ ഭാഗത്ത് നിന്നുള്ള വലിയ വിമർശനത്തിനും ഇടയാക്കി.
ആദായ നികുതി ഇളവ് ഒഴിച്ച് നിർത്തിയാല്‍ തീർത്തും നിരാശജനകമായ ബജറ്റാണ് ഇത്തവണത്തേത് എന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന് അഭിപ്രായപ്പെട്ടത്. "ആദായ നികുതി ഇളവ് 12 ലക്ഷം വരെയാക്കി ഉയർത്തിയത് ആശ്വാസകരമാണ്. എന്നാല്‍ അതിന് അപ്പുറത്തേക്ക് നോക്കിയാല്‍ തീർത്തും നിരാശജനകമാണ്. 400 സീറ്റിന് മുകളിലേക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച എന്‍ ഡി എയ്ക്ക് 240 മാത്രമേ കിട്ടിയിരുന്നുള്ളു. നിലനില്‍പ്പ് അപകടത്തിലായ സർക്കാർ കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും ബിഹാറിനും ആന്ധ്രാപ്രദേശിനും വലിയ പരിഗണനയാണ് നല്‍കുന്നത്. സർക്കാറിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള ശ്രമമാണ് ഇത്' രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.

ഡല്‍ഹിയില്‍ അഞ്ചാം തിയതി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ആ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ മധ്യവർഗത്തെ ആകർഷിക്കണം. അതിന് വേണ്ടിയുള്ള ചില പ്രഖ്യാപനങ്ങളുണ്ടായി. അതിന് അപ്പുറത്ത് ഈ ബജറ്റ് ഒരു ജനകീയ ബജറ്റ് ആണെന്നോ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബജറ്റാണെന്നോ പറയാന്‍ സാധിക്കില്ല. കഴിഞ്ഞ വർഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഒട്ടുമിക്ക കാര്യങ്ങളും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രബജറ്റ് സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ബജറ്റില്‍ ടൂറിസം സർക്ക്യൂട്ടുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെക്കുറിച്ച് ഒരു പരാമർശം പോലും ഉണ്ടായിരുന്നില്ല. അന്ന് സുരേഷ് ഗോപി പറഞ്ഞത് അടുത്ത ബജറ്റിനായി കാത്തിരിക്കൂ എന്നായിരുന്നു. ഇപ്പോള്‍ ഇതാ അടുത്ത ബജറ്റും വന്നു കഴിഞ്ഞു. കേരളത്തെക്കുറിച്ച് ഇത്തവണയും പ്രത്യേക പരാമർശങ്ങളൊന്നുമില്ല. മധ്യമർഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും രാജ്യത്തെ രണ്ട് ശതമാനം മാത്രമായ ആദായനികുതി നിൽകുന്നവരെ പ്രീതിപ്പെടുത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ അത് ഉപാധിരഹിതമായിരിക്കണമെന്ന ആവശ്യവും ബജറ്റിന് മുന്നോടിയായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തിന് മുമ്പാതെ അവതരിപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
വലിയ വികസനം സ്വപ്നം കാണുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും തീർത്തും നിരാശയാണ് ഫലം. വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപയായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു പ്രഖ്യാപനവുമുണ്ടായില്ല. സമാനകളില്ലാത്ത ദുരിതം നേരിട്ട വയനാട് മേപ്പാട് നിവാസികളോടുള്ള അവഗണന ബജറ്റിലും തുടർന്നു. വയനാടിന് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ല.
കേരളത്തിന്റെ ദീർഘകാല ആവശ്യമാണ് എയിംസ്. സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഉറപ്പാണെന്നായിരുന്നു കഴിഞ്ഞ ബജറ്റിന് പിന്നാലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ അത് എന്ന് എന്ന ചോദ്യം ഈ ബജറ്റും ബാക്കിയാക്കുന്നു.
കേരളത്തോട് കടുത്ത അവഗണന കാട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനായി വാരിക്കോരി നല്കി എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയിലുടനീളമുള്ള ഭക്ഷ്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ് സ്ഥാപിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.
മഖാനയുടെ ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് മഖാന ബോര്‍ഡ് സ്ഥാപിക്കും. പട്ന വിമാനത്താവളത്തിന്റെ വിപുലീകരണവും നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനെല്ലാം പുറമെ ബിഹ്തയില്‍ ഒരു ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളവും
മിഥിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ ഇആര്‍എം പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!
Download









Click it and Unblock the Notifications