Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനികുതിയിലെ ഇളവ് എന്ന് മുതല്‍? മുന്‍കാല പ്രാബല്യമുണ്ടോ? സർക്കാർ ജീവനക്കാർക്ക് വന്‍ ആശ്വാസം

തിരുവനന്തപുരം: 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതി നല്‍കേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനം താരതമ്യേന കുറഞ്ഞ വരുമാനക്കാരായ സർക്കാർ ജീവനക്കാർക്ക് ഉള്‍പ്പെടെ വലിയ ആശ്വാസമാണ് നല്‍കുന്നത്. പ്രഖ്യാപനം നടപ്പിലാകുന്നതോടെ കേരളത്തിലെ സർക്കാർ ജീവനക്കാരില്‍ 75 ശതമാനത്തിനും ആദായ നികുതി അടക്കേണ്ടി വരില്ല. ഓഫിസ് അറ്റൻഡന്റ് മുതല്‍ യുഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ എന്നിവർക്കും നികുതി ഇളവ് ആശ്വാസമാകും.

2 മാസത്തെ ക്ഷാമബത്തയ്ക്കു തുല്യമായ തുകയാണ് നികുതി ഇളവിലൂടെ ഈ ജീവനക്കാർക്ക് ലഭിക്കുകയെന്നും കണക്കുകള്‍ പറയുന്നു. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് 19 ശതമാനം സാമ്പത്തിക കുടിശികയുണ്ട്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായത് കാരണമാണ് ഇത് വിതരണം ചെയ്യാത്തത്. ഡിഎ കിട്ടാത്തതിനാല്‍ ശമ്പളം വർധിക്കാക്കാതിരുന്നതോടെ നികുതി ഇളവ് ലഭിക്കുന്ന ജീവനക്കാരുമുണ്ട്.

budget

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, കേന്ദ്ര സർക്കാർ ജീവനക്കാരിലെ വലിയൊരു വിഭാഗത്തിനും നികുതി ഇളവിലെ ആനുകൂല്യം ലഭിക്കും. അതേസമയം അടുത്ത വർഷം കേന്ദ്രം ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ പോകുന്നുണ്ട്. ആ സമയത്ത് ഒരു ലക്ഷത്തിലേറെ ശമ്പളം കൈ പറ്റുന്നവർ വീണ്ടും നികുതിയുടെ പരിധിയില്‍ വരും.

പുതിയ നികുതി വ്യവസ്ഥ പ്രകാരം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയുണ്ടാകില്ല. 75000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടിയാകുമ്പോള്‍ 12.75 ലക്ഷം രൂപ ശമ്പളമുള്ളവർക്കും ആനൂകൂല്യം ലഭിക്കും. അതേസമയം, ആദായ നികുതിയുമായി ബന്ധപ്പെട്ട് എന്നാണ് നടപ്പാക്കി തുടങ്ങുക, മുന്‍കാല പ്രാബല്യം ലഭിക്കുമോ എന്ന് തുടങ്ങിയ സംശയങ്ങളും ചിലർക്കുണ്ട്. എന്നാല്‍ ഏപ്രില്‍ 1 മുതലായിരിക്കും ബജറ്റിലെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരിക. അതായത് അടുത്ത രണ്ട് മാസം കൂടി നിലവിലെ ആദായനികുതി ഘടന തന്നെ തുടരും.

അതേസമയം പുതിയ ആദായ നികുതി ബില്ല് കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി നല്‍കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത ആഴ്ചയാണ് ബില്ല് അവതരിപ്പിക്കുക. നികുതിയുമായി ബന്ധപ്പെട്ട നടപടികള്‍ എളുപ്പം മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാകും പുതിയ നിയമം. മാത്രമല്ല, നികുതിയുമായി ബന്ധപ്പെട്ട പരാതികള്‍ കുറയ്ക്കുക എന്ന ലക്ഷ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+