ബെംഗളൂരുവിനെ 'സഹായിക്കണമെന്ന്' ഡികെ; ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സിദ്ധരാമയ്യ: എല്ലാം ഉടന്‍ അറിയാം
ബെംഗളൂർ: കർണാടകയ്ക്ക്, പ്രത്യേകിച്ച് ബാംഗ്ലൂർ മുന്നോട്ട് വെക്കുന്ന വികസന പദ്ധതികള്‍ക്ക് വലിയ ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമന് നേരത്തെ കത്ത് അയച്ചിരുന്നു. തുരങ്ക പാതകള്‍, ഡബിള്‍ ഡെക്കർ ഫ്ലൈ ഓവറുകൾ, 73 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിംഗ് റോഡ്, ജലവിതരണം തുടങ്ങി അടുത്ത കാലത്ത് സർക്കാർ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകേണ്ടതാണെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ സിലിക്കൺ വാലിയെന്ന നിലയിൽ ബെംഗളൂരുവിന്റെ പ്രശസ്തി നിലനിർത്താൻ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഇത്തവണയും വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നാണ് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

'കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിനാൽ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ തനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. 2023-2024 ൽ അപ്പർ ഭദ്ര പദ്ധതിക്കായി കേന്ദ്രം 5,300 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നുവരെ ഫണ്ട് അനുവദിച്ചിട്ടില്ല' മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുക പോലും അനുവദിക്കാത്ത സാഹചര്യത്തില്‍ ഇത്തവണ നമ്മള്‍ എന്ത് പ്രതീക്ഷിക്കാനാണ്. നികുതി വിഭജനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങള്‍ക്കിടയില്‍ നീതി പുലർത്തുന്നില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിനായി 4.5 ലക്ഷം കോടി രൂപ സമാഹരിക്കുമ്പോൾ, 60,000 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് തിരികെ നൽകുന്നത്. നബാർഡിന് കേന്ദ്രം 5,400 കോടി രൂപ വായ്പ നൽകിയെങ്കിലും, 58% വെട്ടിക്കുറച്ചത് സഹകരണ ബാങ്കുകളുടെയും സൊസൈറ്റികളുടെയും വായ്പാ ശേഷിയെ ബാധിച്ചുവെന്ന് കർണ്ണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ ബാങ്കുകളുടെയും സൊസൈറ്റികളുടെയും വായ്പാ ശേഷി കുറഞ്ഞത് സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ എളുപ്പത്തിൽ വായ്പ നല്‍കുമെങ്കിലും അമിത പലിശ നിരക്കുകൾ നല്‍കേണ്ടി വരുന്നു. ചിലത് 28-30 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. വായ്പ തുക തിരിച്ചുപിടിക്കാൻ ഗുണ്ടകളെ നിയമിക്കുന്നത് പോലുള്ള നിർബന്ധിത രീതികളും ഈ ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്നു. ഇത്തരത്തിലുള്ള പീഡനം സഹിക്കാനാകാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണതകളും ശക്തമാണ്. ഈ സാഹചര്യത്തില്‍ മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ ഒരു ഓർഡിനൻസ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications