'കേരളത്തോട് അവഗണന, മലയാളികളോടാകെ കൊഞ്ഞനം കുത്തുകയാണ് കേന്ദ്രസർക്കാർ'; പി രാജീവ്
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. വയനാട് പുനഃരധിവാസത്തിനും വിഴിഞ്ഞത്തിനുമെല്ലാം സംസ്ഥാനം പാക്കേജ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നും പരിഗണിക്കപ്പെട്ടില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടും അതിനോടും കേന്ദ്രസർക്കാർ മുഖം തിരിച്ചു. ഇപ്പോഴിതാ കേന്ദ്രസർക്കാരിന്റെ ഈ കടുത്ത അവഗണനയ്ക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രസർക്കാരിനെ നിലനിർത്തുന്ന ഘടകകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി സഹസ്ര കോടികൾ വകയിരുത്തിയപ്പോൾ തന്നെയാണ് കേരളം പോലെ പല മേഖലയിലും രാജ്യത്തിന് മാതൃകയായൊരു സംസ്ഥാനത്തിനെ വലിയ രീതിയിൽ അവഗണിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'വലിയ പ്രകൃതിക്ഷോഭമുൾപ്പെടെ അതിജീവിക്കുന്നതിനായി മലയാളികളാകെ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും കേരളത്തിനായി സഹായമൊന്നും ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുന്ന കേന്ദ്രബജറ്റാണ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്. എയിംസ് പോലെ ഏറ്റവും ന്യായമായ ആവശ്യം എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്ന് മലയാളികളോട് പറയാൻ കേന്ദ്രസർക്കാർ തയ്യാറാകണം. പരമ്പരാഗത വ്യവസായങ്ങൾക്കായും ഗ്ലോബൽ സിറ്റി പോലുള്ള വലിയ പദ്ധതികൾക്കായും വിഴിഞ്ഞം പോലുള്ള രാജ്യത്തിന്റെ തന്നെ സാമ്പത്തിക മേഖലയിൽ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിക്കുമുൾപ്പെടെ കേരളത്തിനാവശ്യമായ സഹായം നൽകാത്ത ഈ ബജറ്റ് നിരാശ നൽകുന്നു എന്നതിനേക്കാൾ കേരളത്തോടുള്ള അവഗണനയെന്ന നിലയിൽ ഓരോ മലയാളിയേയും രോക്ഷാകുലനാക്കുകയാണ് ചെയ്യുന്നത്.

വ്യവസായ രംഗത്ത് അന്തർദേശീയ അംഗീകാരമുൾപ്പെടെ നേടുമ്പോഴും ഈ രംഗത്ത് കേന്ദ്രബജറ്റ് കേരളത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളം സ്വന്തമായി വികസനം കൊണ്ടുവരുന്നതിന് സംസ്ഥാനം വായ്പ എടുക്കുമ്പോൾ കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനും കേന്ദ്രം മുന്നിൽ നിൽക്കുകയാണല്ലോ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കുടിശ്ശികയിനത്തിൽ വലിയൊരു സംഖ്യ കേരളത്തിന് ലഭിക്കാനുള്ളതും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാതെ മലയാളികളോടാകെ കൊഞ്ഞനം കുത്തുകയാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം: മന്ത്രി വീണാ ജോർജ്
കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർത്ഥനയും നടത്തിയിരുന്നു. കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications