Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്: ഭരണ പരാജയം മറച്ചുവെച്ച് ആഘോഷിക്കാനാണ് ബിജെപി ശ്രമം: വി ശിവദാസന്‍ എംപി

ദില്ലി: എന്തുകൊണ്ടാണ് ഇന്ത്യ പിന്നോക്കം പോയത് എന്ന് ചോദിക്കേണ്ടതിന് പകരം, പരാജയം മറച്ചു വെച്ച് ആഘോഷിക്കാനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നതെന്ന് വി ശിവദാസന്‍ എംപി. ബജറ്റില്‍ ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതിന്റെ ക്രെഡിറ്റ് കൂടി മോഡി സർക്കാർ എടുത്തില്ല എന്നതിൽ നമുക്ക് ആശ്വസിക്കാമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ബജറ്റ് പ്രസംഗം മുഴുവൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച മറച്ചു വെക്കാനുള്ള വാചകക്കസർത്താണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി എന്ന് വീമ്പിളക്കുമ്പോൾ, പ്രതിശീർഷ വരുമാനത്തിൽ നാം എവിടെ നില്കുന്നു എന്ന് പരിശോധിക്കാൻ ഗവണ്മെന്റ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

v-sivadasan-mp

വി ശിവദാസന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബജറ്റിൽ ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായതിന്റെ ക്രെഡിറ്റ് എടുക്കാത്തത് ഭാഗ്യം...

ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതിന്റെ ക്രെഡിറ്റ് കൂടി മോഡി സർക്കാർ എടുത്തില്ല എന്നതിൽ നമുക്ക് ആശ്വസിക്കാം . 142 കോടി ജനങ്ങളുമായി ചൈനയെ മറികടന്നു ലോകത്ത് ഇന്ത്യ ഒന്നാമതെത്തിയെന്നും ഈ ചരിത്രനേട്ടം മാനനീയ പ്രധാനമന്ത്രിയുടെ ഭരണം കൊണ്ടാണെന്നും പറയാഞ്ഞത് വലിയ ഭാഗ്യമാണ് എന്നാണ് ബജറ്റ് അവതരണം കേട്ടപ്പോൾ തോന്നിയത്.

ബജറ്റ് പ്രസംഗം മുഴുവൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച മറച്ചു വെക്കാനുള്ള വാചകക്കസർത്താണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി എന്ന് വീമ്പിളക്കുമ്പോൾ, പ്രതിശീർഷ വരുമാനത്തിൽ നാം എവിടെ നില്കുന്നു എന്ന് പരിശോധിക്കാൻ ഗവണ്മെന്റ് തയ്യാറായിട്ടില്ല.
കേവലം സമ്പദ് വ്യവസ്ഥയുടെ വലിപ്പം ആണ് മാനദണ്ഡം എങ്കിൽ പാകിസ്താനും ബംഗ്ളാദേശും, ഫിൻലൻഡിനേക്കാളും ന്യൂസീലാൻഡിനെക്കാളും ഒക്കെ മെച്ചം ആണ് എന്ന് പറയേണ്ടി വരും. എന്നാൽ മനുഷ്യവികസന സൂചിക നോക്കുമ്പോൾ, ഫിൻലാൻഡ് 11 മത് ആണ്. പാകിസ്ഥാൻ 161 മതും. എന്നാൽ ബിജെപി സർക്കാറിൻറെ കണക്കിൽ പാക്കിസ്ഥാൻ ഫിൻലൻഡിനേക്കാൾ മികച്ചതാണ് എന്ന് പറയേണ്ടി വരും.

ഇന്ത്യയുടെ പ്രതിശീർഷ വരുമാനം , 2004 ൽ 624 ഡോളർ ആയിരുന്നു . ഇത് 2014 ൽ 1438 ഡോളർ ആയി വളർന്നു. അതായത് ഏകദേശം 2.3 മടങ്ങായി വളർന്നു.എന്നാൽ 2022 ൽപ്രതിശീർഷ വരുമാനം 2389 ഡോളർ ആണ് . അതായത് ബിജെപി ഭരണത്തിൽ 1.66 മടങ്ങു മാത്രമാണ് വളർന്നത്. എന്നാൽ ഇതേ കാലയളവിൽ , നമ്മുടെ തൊട്ടപ്പുറത്ത് കിടക്കുന്ന ദരിദ്ര രാജ്യം വിശേഷിക്കപ്പെട്ടിരുന്ന ബംഗ്ലാദേശിന്, 2014 ൽ പ്രതിശീർഷവരുമാനം 974 ഡോളർ മാത്രമായിരുന്നു . എന്നാൽ 2022 ൽ അത് 2688 ഡോളർ ആയി . അതായത് 2.75 മടങ്ങു വർധനയാണുള്ളത്.

എന്തുകൊണ്ടാണ് ഇന്ത്യ പിന്നോക്കം പോയത് എന്ന് ചോദിക്കേണ്ടതിന് പകരം, പരാജയം മറച്ചു വെച്ച് ആഘോഷിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+