കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ഐഐടി മാത്രം, എയിംസ് ഇല്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് ആശ്വാസമായി ഐഐടി പ്രഖ്യാപനം. എന്നാല്‍ ഏറെ കാത്തിരുന്ന എയിംസ് ആശുപത്രി എന്ന സ്വപ്‌നം ഇത്തവണയും ബാക്കിയായി.

അഞ്ച് സംസ്ഥാനങ്ങളിലാണ് പുതിയതായി ഐഐടികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഐഐഎമ്മുകളും അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Arun Jaitley

മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ കേരളത്തിന് അനുകൂലമായ ആദ്യ പ്രഖ്യാപനമാണ് ഐഐടിയുടേത്. എന്നാല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ന്റെ കാര്യത്തില്‍ ജെയ്റ്റ്‌ലി കേരളത്തെ തള്ളി. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, വിദര്‍ഭ, പൂര്‍വ്വാഞ്ചല്‍ എന്നിവടങ്ങളിലാണ് എയിംസ് തുടങ്ങുന്നത്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തും കേരളത്തിന് ഐഐടി അനുവദിക്കുമെന്ന് വാഗ്ദാനങ്ങളുണ്ടായിരുന്നു. 10 വര്‍ഷത്തോളമായി കേരളം ഉന്നയിച്ചുവരുന്ന ആവശ്യമാണിത്. എന്നാല്‍ കേരളത്തിന് പ്രാതിനിധ്യമില്ലാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ വേണ്ടി വന്നു ഐഐടി എന്ന വാഗ്ദാനം പ്രഖ്യാപനത്തിലെത്താന്‍.

ഇത്തവണ കേരളത്തിന് എയിംസ് അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഇത് ഉള്‍പെട്ടില്ല.

English summary
Union Budget: IIT for Kerala, but no AIIMS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X