കുറേ ചോദിച്ചു... പക്ഷേ മോദി തന്നില്ല
ദില്ലി: ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നൂ... സിനിമയില്‍ ഈ പാട്ട് പാടാം. പക്ഷേ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ സ്ഥിതി നേരെ തിരിച്ചാണ്. ഒരു പൂക്കാലം ചോദിച്ചപ്പോള്‍ കിട്ടിയത് കുറച്ച് പൂക്കള്‍ മാത്രം.
കൊച്ചി മെട്രോ, കൊച്ചി കപ്പല്‍ നിര്‍മാണശാല, കൊച്ചി തുറമുഖം, ആലുവ ഫാക്ട് തുടങ്ങി കൊച്ചിക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളം ആവശ്യപ്പെട്ട പലതും കേന്ദ്രം കണ്ടില്ല. വിഴിഞ്ഞം തുറമുഖം, എയര്‍ കേരള, കളമശ്ശേരി എച്എംടി, കായംകുളത്തെ താപവൈദ്യുത നിലയം തുടങ്ങി കേരളം പ്രതീക്ഷയര്‍പ്പിച്ച പലതിനും ഇത്തവണ ഒരു സഹായവും ലഭിച്ചില്ല. കേരളത്തിന് കിട്ടാതെ പോയതെന്തെല്ലാം....

എയിംസ്
ഇത്തവണത്തെ ബജറ്റില്‍ കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒന്നായിരുന്നു എയിംസ്. പക്ഷേ നാല് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി കേരളത്തെ കാണാതെ പോയി.

വിഴിഞ്ഞം തുറമുഖം
കേരളത്തിന്റെ വികസന സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഴിഞ്ഞം തുറമുഖം. ഒരു പക്ഷേ രാജ്യ പുരോഗതിയില്‍ തന്നെ നിര്‍ണായക പങ്ക് വഹിച്ചേക്കാവുന്ന വിഴിഞ്ഞം പദ്ധതിയെ ഇത്തവണ ബജറ്റില്‍ തഴഞ്ഞു.

കായംകുളം താപവൈദ്യുത നിലയം
കായംകുളത്തെ താപവൈദ്യുത നിലയത്തിന്റെ നവീകരണത്തിന് ഇത്തവണ ഫണ്ട് അനുവദിക്കുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ

എയര്‍ കേരള
കേരളത്തിന്റെ സ്വന്തം വിമാന കമ്പനി... എയര്‍ കേരള... പക്ഷേ മോദി സര്‍ക്കാര്‍ എയര്‍ കേരളയെ ഗൗനിച്ചില്ല.

കളമശ്ശേരി എച്എംടി
കളമശ്ശേരിയിലെ എച്എംടിക്ക് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയും വെറുതെയായി.

ഫാക്ടിന് കിട്ടിയത് പോര
ഏലൂരിലെ ഫാക്ടിന് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 42.66 കോടി രൂപയാണ്. 900 കോടി രൂപ ഫാക്ടിന്റെ പുനരുദ്ധാരണത്തിന് അനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications