Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനം, സുരേഷ് ഗോപി, ഏഷ്യാനെറ്റിന്റെ രാജീവ് ചന്ദ്രശേഖര്‍... ആരാകും 'കേരളത്തിലെ കേന്ദ്രമന്ത്രി'

തിരുവനന്തപുരം/ദില്ലി: കേന്ദ്ര പ്രതിരോമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചത് ഗോവ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ്. എന്നാല്‍ അത് നല്‍കുന്നത് കേന്ദ്ര മന്ത്രിസഭ പുന:സംഘടന എന്ന സൂചന കൂടിയാണ്.

നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ കളിമാറാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഉത്തര്‍ പ്രദേശിലേയും ഉത്തരാഖണ്ഡിലേയും തിരഞ്ഞെടുപ്പ് വിജയങ്ങളും മണിപ്പൂരില്‍ നേടിയെ സീറ്റുകളും എല്ലാം ബിജെപി നേതൃത്വത്തെ മാറ്റിച്ചിന്തിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ ഒരു പ്രതിനിധി ഉണ്ടാവുകയാണെങ്കില്‍ അത് ആരായിരിക്കും? മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്.

കുമ്മനം രാജശേഖരന്‍

കേരളത്തില്‍ ബിജെപിയ്ക്ക് ചരിത്രപരമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത് കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിന് ശേഷം ആണ്. സംസ്ഥാന നിയമസഭയില്‍ ആദ്യമായി ഒരു ബിജെപി അംഗം എത്തി.

അങ്ങോളമിങ്ങോളം

കേരള നിയമസഭയില്‍ ഒരു അംഗം ജയിച്ചു കയറി എന്നത് മാത്രമല്ല പ്രത്യേകത. നിയമസഭ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് കഴിഞ്ഞു. അതിന്റെ ക്രെഡിറ്റും കുമ്മനത്തിന് അവകാശപ്പെട്ടതാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് കഴിഞ്ഞിരുന്നു. ഏത് സാഹചര്യം പരിശോധിച്ചാലും ബിജെപിക്ക് അനുകൂല ഘടകങ്ങളുണ്ട്.

അപ്പോള്‍ കുമ്മനത്തെ പരിഗണിക്കുമോ?

സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് ഇത്രയേറെ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു അംഗത്തെയെങ്കിലും ജയിപ്പിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രസ്റ്റീജ് പ്രശ്‌നമാണ്.

രാജ്യസഭാംഗമായ സുരേഷ് ഗോപി

കേരളത്തിന് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ ഉപഹാരമാണ് സുരേഷ് ഗോപിയുടെ രാജ്യസഭ അംഗത്വം. നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങള്‍ മന്ത്രിമാരാകുന്ന കീഴ് വഴക്കം നിലവില്‍ ഇല്ല. പക്ഷേ ആ സാധ്യത തള്ളിക്കളയാനും പറ്റില്ല.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കുന്ന മണ്ഡസലമാണ് തിരുവനന്തപുരം. സുരേഷ് ഗോപിയെ പോലെ ഒരാളെ മത്സരിപ്പിച്ചാല്‍ നിഷ്പക്ഷ വോട്ടുകള്‍ കൂടി സ്വന്തമാക്കി ജയം നേടാമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടി സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല.

വേറേയും ഉണ്ട് രാജ്യസഭാംഗം

മലയാളിയായ മറ്റൊരു രാജ്യസഭാഗം കൂടിയുണ്ട് ബജെപിയുടെ കൈയ്യില്‍. വ്യവസായിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖര്‍ ആണത്. രാജീവിന്റെ പേരും പരിഗണിക്കപ്പെടാനിടയുണ്ട്.

കേരളത്തിലെ വൈസ് ചെയര്‍മാര്‍

കേരളത്തിലെ എന്‍ഡിഎ ഘടകത്തിന്റെ വൈസ് ചെയര്‍മാന്‍ ആണ് രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍. പ്രത്യക്ഷമായ രാഷ്ട്രീയ ചായ് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

കര്‍ണാടകത്തില്‍ നിന്നുള്ള അംഗം

കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ ഇനി തട്ടകം കേരളമാക്കി മാറ്റാനുള്ള ആഗ്രഹം പലതവണ രാജീവ് ചന്ദ്രശേഖര്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹവും കേരളത്തില്‍ ഒരു കൈ നോക്കാന്‍ സാധ്യതയുണ്ട്.

മന്ത്രിയാകുമോ?

ഈ സാഹചര്യത്തില്‍ രാജീവ് ചന്ദ്ര ശേഖറിന്റെ പേരും കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇക്കാര്യങ്ങളെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+