ലോട്ടറി തൊഴിലാളികളെ പിഴിഞ്ഞ് യൂണിയനുകൾ!! പിരിവിൽ ഇടതും വലതും ചില്ലറക്കാരല്ല!!
ഇടത് അനുകൂല സംഘടന 500 രൂപയും കോൺഗ്രസ് അനുകൂല സംഘടന 300 രൂപയുമാണ് തൊഴിലാളികളിൽ നിന്ന് വാങ്ങുന്നത്.
ആലപ്പുഴ: ലോട്ടറി തൊഴിലാളികളിൽ നിന്ന് തൊഴിലാളി യൂണിയനുകൾ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി ആരോപണം. ആലപ്പുഴയിലാണ് സംഭവം. തൊഴിലാളികൾക്ക് ഓണം ബോണസായി ലഭിക്കുന്ന പണത്തിൽ നിന്നാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് ആരോപണം.
ഇടത് വലത് യൂണിയനുകളാണ് പണപ്പിരിവ് നടത്തുന്നത്. ഇടത് അനുകൂല സംഘടന 500 രൂപയും കോൺഗ്രസ് അനുകൂല സംഘടന 300 രൂപയുമാണ് തൊഴിലാളികളിൽ നിന്ന് വാങ്ങുന്നത്. ജില്ലാ ലോട്ടറി ഓഫീസുകൾക്ക് മുന്നിലാണ് നിർബന്ധിത പണപ്പിരിവ് നടക്കുന്നത്.

ഓണം ബോണസ് ലഭിക്കണമെങ്കിൽ തൊഴിലാളി യൂണിയനുകൾക്ക് കൈമടക്ക് നൽകേണ്ട അവസ്ഥയാണ്. അതേസമയം തൊഴിലാളികളിൽ നിന്ന് പണം പിരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.
നിർബന്ധിത പണപ്പിരിവ് നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ആലപ്പുഴ സിഐടിയു ജില്ലാ സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications