മലയാളികള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമത്രെ!ഏറ്റുമുട്ടലിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍...
നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമല്ലെന്നും, പോലീസ് ആയുധം ഉപയോഗിച്ചതില്‍ തെറ്റില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വിജയകുമാര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി. നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമല്ലെന്നും, പോലീസ് ആയുധം ഉപയോഗിച്ചതില്‍ തെറ്റില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വിജയകുമാര്‍ വ്യക്തമാക്കി. കേരളീയര്‍ക്ക് മവോയിസ്റ്റ് അനുകൂല മനോഭാവാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ പോലീസ് അവരുടെ കടമ നിര്‍വ്വഹിക്കുകയാണ് ചെയ്തത്,കേരളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് ഭീഷണി ശക്തമാണ്. മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച് പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കട്ടെയെന്നും വിജയകുമാര്‍ പറഞ്ഞു.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെ പോലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ നേതാക്കളും പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications