കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളിയുടെ ചൈനാ യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ റെഡ് സിഗ്നൽ! അങ്ങനെ ചൈനയിൽ പോകേണ്ട...

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
BJPക്ക് ചൈനയെ പേടിയോ? കടകംപള്ളിയോട് ചെയ്തത് ശരിയായില്ല | Oneindia Malayalam

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനാണ് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നത്.

മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ! സമ്മാനമായി വജ്രങ്ങളും! തിരുവനന്തപുരം ഞെട്ടി...മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ! സമ്മാനമായി വജ്രങ്ങളും! തിരുവനന്തപുരം ഞെട്ടി...

കണ്ടാൽ ഡീസന്റ് പാർട്ടീസ്! ഈ സഹോദരിമാർ പഠിച്ച കള്ളികൾ! ചെങ്ങന്നൂരിൽ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു... കണ്ടാൽ ഡീസന്റ് പാർട്ടീസ്! ഈ സഹോദരിമാർ പഠിച്ച കള്ളികൾ! ചെങ്ങന്നൂരിൽ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു...

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. എന്നാൽ, യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനുള്ള കാരണം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. യുഎൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കേരളത്തെ നയിക്കുന്നത്.

kadakampally

സെപ്റ്റംബർ 11 മുതൽ 16 വരെയാണ് പരിപാടി. അതേസമയം, കേരളത്തിലെ മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രകളുടെ കാര്യത്തിൽ ഉന്നതതലത്തിലാണ് തീരുമാനമെടുക്കുന്നത്.

കാറിനുള്ളിൽ അലറിവിളിച്ച് യുവതി! വാഹനം തടഞ്ഞ നാട്ടുകാർ ശരിക്കും 'വിറച്ചു'! സംഭവം തൊടുപുഴയിൽ....കാറിനുള്ളിൽ അലറിവിളിച്ച് യുവതി! വാഹനം തടഞ്ഞ നാട്ടുകാർ ശരിക്കും 'വിറച്ചു'! സംഭവം തൊടുപുഴയിൽ....

'എന്നെപ്പറ്റി പലതും അമ്മയോട് പറഞ്ഞു, അത് കേട്ട് നിർത്താതെ കരഞ്ഞിട്ടുണ്ട്'! ലിച്ചി തുറന്നു പറയുന്നു..

വിദേശയാത്രകൾക്ക് വിവിധ വശങ്ങൾ പരിശോധിച്ച ശേഷമാണ് അനുമതി നൽകാറെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയുമായുള്ള തർക്കമാണോ കടകംപള്ളിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നിലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. എന്നാൽ, ബ്രിക്സ് ഉച്ചകോടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ താത്ക്കാലികമായി അവസാനിച്ചിരുന്നു. കടകംപള്ളിക്ക് കേന്ദ്രസർക്കാർ യാത്രാനുമതി നിഷേധിച്ചത് വൻ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

English summary
union government denies permission for kadakampally's china tour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X