Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര് വെട്ടിയത് സുഷമാ സ്വരാജ്, കാരണം മറ്റൊന്നുമല്ല... തുറന്നടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ...

യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ ശനിയാഴ്ച പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ചൈനാ യാത്രയ്ക്കുള്ള സംഘത്തിൽ നിന്നും തന്റെ പേര് വെട്ടിയത് കേന്ദ്രമന്ത്രി സുഷമാ സ്വരാജാണെന്ന് കടകംപള്ളി സുരേന്ദ്രൻ. അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ മാത്രമാണുള്ളത്. സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ അത് തിരുത്താൻ പറയാമായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നിലപാട് സങ്കുചിതമാണ്. ചെറിയ മനസുള്ളവർക്കേ ഇത്തരത്തിൽ ചിന്തിക്കാനാകുകയുള്ളു. യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ ശനിയാഴ്ച പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

kadakampally

ചൈനയിൽ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുമതി തേടിയത്. സെപ്റ്റംബർ 11 മുതൽ 16 വരെയാണ് പരിപാടി. എന്നാൽ മന്ത്രിയ്ക്ക് ചൈനയിലേക്ക് പോകാൻ അനുമതി നൽകാനാകില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കടകംപള്ളിയുടെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നിലെ കാരണമെന്താണെന്ന് വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കേരളത്തിൽ നിന്നുള്ള സംഘത്തെ നയിക്കേണ്ടിയിരുന്നത്. കാരണം വ്യക്തമാക്കാതെ മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+