കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ രംഗത്ത് കേരളത്തിന് സഹായവുമായി കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളത്തിന് സഹായവുമായി കേന്ദ്രമന്ത്രി ജെപി നദ്ദ. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ പറഞ്ഞു.

മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കുന്നതിന് 3600 കോടി രൂപയാണ് കേന്ദ്രം നല്‍കുന്നത്. ആലപ്പുഴ ട്രോമ കെയര്‍ രണ്ടാം ഘട്ടവും എറണാകുളത്തും കണ്ണൂരും ട്രോമാ കെയര്‍ മൂന്നാം ഘട്ടവും ആരംഭിക്കും.

JP Nadda

കോഴിക്കോട് മൂന്നാം ഘട്ടത്തില്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങും. അതിനായി 17 കോടി രൂപ അനുവദിക്കുമെന്നും ജെപി നദ്ദ പറഞ്ഞു. ചാലപ്പുറം, ഇരഞ്ഞിപ്പാലം, മാവൂര്‍, പാപ്പിനിശ്ശേരി ഈഎസ്‌ഐകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ ആറ് കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബെന്ദാരു ദത്താത്രേയും പറഞ്ഞു. എന്നാല്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Union Health Minister JP Nadda gives more funds in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X