Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും; സന്ദര്‍ശനം എസ്ഡിപിഐ-ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും. ഈ മാസം 29ന് ആണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്ത് എസ് ഡി പി ഐ- ബി ജെ പി സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമത് ഷാ കേരളം സന്ദര്‍ശിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയുണ്ടായ സംഘടന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യവും അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

സന്ദര്‍ശനം നേരത്തെ തീരുമാനിച്ചതാണെങ്കിലും സംസ്ഥാനത്തെ ബി ജെ പി - എസ് ഡി പി ഐ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലുല്‌ള സന്ദര്‍ശത്തിന് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. അമിത് ഷായുടെ സന്ദര്‍ശനത്തിന് ബി ജെ പി സംസ്ഥാന ഘടകം വലിയ പ്രധാന്യമാണ് നല്‍കുന്നത്.

29ന് തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ലൗജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങള്‍ അദ്ദേഹത്തോട് ചര്‍ച്ച ചെയ്യും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അഭ്യന്തമന്ത്രിയെ ധരിപ്പിക്കും. എസ് സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ റാലിയിലും പങ്കെടുക്കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. ഇതിന് മുമ്പ് നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് അമിത് ഷാ കേരളത്തിലെത്തിയത്.

amit sha

അതേസമയം, കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം കേന്ദ്ര മന്ത്രി അമിത് ഷായെ അറിയിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതി മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തിനുമുഴുവന്‍ ഭീഷണിയാണിത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

പാലക്കാട്ടെയും ആലപ്പുഴയിലെയും വയാലാറിലെയുമൊക്കെ കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്രആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+