Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജിത്തിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കൈവിറക്കുന്നു; വിമര്‍ശനവുമായി മുരളീധരന്‍

ന്യൂഡല്‍ഹി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍വര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. പ്രതികള്‍ ഇപ്പോഴും പൊലീസിന്റെ കരുതലിലാണെന്ന് അദ്ദേഹം ആരോപിച്ചു. സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പൊലീസിന് കൈ വിറയ്ക്കുന്നുണ്ടെന്നും, ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

ആഴ്ചയൊന്നു കഴിഞ്ഞു ഒരു ചെറുപ്പക്കാരനെ ഭാര്യയുടെ മുന്നിലിട്ട് അരുംകൊല ചെയ്തിട്ട് പ്രതികള്‍ ഇപ്പോഴും പോലീസിന്റെ കരുതലിലാണെന്നും അദ്ദേഹം പറയുന്നു. സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പോലീസിന് കൈ വിറയ്ക്കുന്നുവെന്നും പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ പേര് പറയില്ല പോലും ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു.

v

കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാത്തത് ആരുടെ തീട്ടുരത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും കേരളത്തില്‍ നിയമവാഴ്ച സമ്പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു എന്നതാണ് സഞ്ജിത്ത് കേസ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണകൂടത്തെയോര്‍ത്ത് മലയാളികള്‍ ലജ്ജിക്കട്ടെയെന്നും ഇടതുസ്വതന്ത്രരുടെ കപടമതേതരവാദം ഇനിയും മനുഷ്യജീവനെടുക്കും എന്നത് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. അഭിനവ ബുദ്ധിജീവികള്‍ മൗനം തുടരട്ടെ.. ആര്‍എസ്എസുകാരന്റെ മകനായതിനാല്‍ ഒരു വയസുകാരന്‍ രുദ്രകേശവിന് നീതിക്ക് അവകാശമില്ലെന്ന് അവര്‍ പറയാതെ പറയുന്നുവെന്നും വി മുരകളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം, സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ ഇന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരില്‍ ഒരാളാണ് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ പേരും വിലാസവും ചിത്രവും പുറത്തുവിടാനാവില്ല മുഴുവന്‍ പ്രതികളുടെയും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചുള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ചോദ്യം ചെയ്യാനായി കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ എന്‍എഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ദില്ലിയിലെ അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നിരുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരും പൊലീസും ചേര്‍ന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം മമ്പറത്ത് വച്ച് സഞ്ജിത്ത് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയും, സഞ്ജിത്തിനെ കൊലപ്പെടുത്തുകയുമായിരുന്നു. സഞ്ജിത്ത് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യയുടെ മുന്നില്‍ വച്ച് തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റതെന്നും മരണകാരണം വെട്ട് കൊണ്ടതു മൂലമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുമ്പും സഞ്ജിത്തിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+