കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോകം ചുറ്റി വികസനം കാണണമെങ്കില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പരിപാടി കാണട്ടെ'; വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വികസനം കണ്ടുപഠിക്കാന്‍ ലോകം ചുറ്റേണ്ട ആവശ്യമില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇനി വികസനം ലോകം ചുറ്റി കണ്ട് മനസിലാക്കണമെങ്കില്‍ മുഖ്യമന്ത്രി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണട്ടെയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി മുരളീധരന്‍ പരിഹസിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

വികസനം കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഈ കാലത്ത് ഏത് വികസന പദ്ധതികളും കേരളത്തിലിരുന്ന് മനസിലാക്കാം. ഇനി കണ്ട് മനസിലാക്കാനാണ് വിദേശയാത്രകള്‍ എങ്കില്‍ മുഖ്യമന്ത്രി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണട്ടെയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി മുരളീധരന്‍ പറഞ്ഞു.

2

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നാടിന് ഉപകാരപ്രദമല്ലാത്ത കുടുംബയാത്രകള്‍ എന്തിനെന്നും കേന്ദ്രമന്ത്രി കൊച്ചിയില്‍ ചോദിച്ചു. തൊടുന്യായം പറഞ്ഞുള്ള ലോകയാത്രകള്‍ ജനം വിലയിരുത്തും. ആറുവര്‍ഷത്തെ ഇടതുഭരണം കൊണ്ട് കേരളം ഏറെ പിന്നോട്ടുപോയെന്നും മന്ത്രി പറഞ്ഞു. സിപിഎം നേതാക്കള്‍ നരബലി നടത്തി മനുഷ്യമാംസം കഴിക്കുന്നു, പ്രതിപക്ഷ എംഎല്‍എ പീഡനം നടത്തി ഒളിവില്‍ പോകുന്നു തുടങ്ങി കേട്ടുകേള്‍വില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും മന്ത്രി പ്രതികരിച്ചു.

3

തെരഞ്ഞെടുപ്പ് നടത്തി എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സുരേഷ് ഗോപി ബിജെപിയുടെ കോര്‍ കമ്മിറ്റിയിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തേക്ക് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദേശം ചെയ്ത ഏക വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിക്ക് പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

4

അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോകുന്നതില്‍ തെറ്റില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പക്ഷെ സര്‍ക്കാര്‍ ചെലവില്‍ പോകുമ്പോള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായി എന്ന് ജനങ്ങളോട് പറയാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

5

കുടുംബാഗംങ്ങളെ കൊണ്ടു പോയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ കൊണ്ടു പോകണമോ വേണ്ടയോ എന്നുള്ളത് അവരവരുടെ ഔചിത്യമാണെന്നുമാണ് പ്രതിപക്ഷം പറഞ്ഞത്. അതിന്റെ പേരില്‍ മന്ത്രി ശിവന്‍കുട്ടി കുതിര കയറാന്‍ വരേണ്ട. വിദ്യാഭ്യാസ മന്ത്രി വിദേശത്ത് പോയി എന്താണെന്ന് പഠിച്ചതെന്ന് അദ്ദേഹം നാല് വാചകത്തിലെങ്കിലും വിവമരിച്ചിരുന്നെങ്കില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പഠിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വീട്ടില്‍ പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെയുണ്ടാകും'; അശ്ലീല കമന്റിന് ഗോപി സുന്ദറിന്റെ ചുട്ടമറുപടി'വീട്ടില്‍ പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെയുണ്ടാകും'; അശ്ലീല കമന്റിന് ഗോപി സുന്ദറിന്റെ ചുട്ടമറുപടി

English summary
Union Minister of State V Muraleedharan criticized Chief Minister Pinarayi Vijayan's foreign travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X