കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനാപകടത്തില്‍ ഭാര്യ മരിച്ചു
ന്യൂഡല്‍ഹി; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തില്‍ പെട്ട് അദ്ദേഹത്തിന്റെ ഭര്യയും പഴ്‌സനല്‍ സെക്രട്ടറിയും മരിച്ചു. കേന്ദ്ര മന്ത്രിക്കും പരിക്കുണ്ട്. കര്‍ണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം. വാഹനം പൂര്‍ണ്ണമായും നശിച്ചെന്ന് പൊലീസ് പറഞ്ഞു.

മൂവരും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശേഷമായിരുന്നു രണ്ട് പേരുടേയും മരണം. 68കാരനായ ശ്രീപദ് നോര്‍ത്ത് ഗോവയില്‍ നിന്നുള്ള എംപിയാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications