കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല: രണ്ടാംഘട്ടത്തിൽ കേരളത്തിലേക്ക് 39 സർവീസ്, ചിലർക്ക് മാത്രമായി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന്റെ രണ്ടാംഘത്തിൽ 39 വിമാന സർവീസുകൾ ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി. സംസ്ഥാന സർക്കാർ സഹകരിക്കുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ആഴ്ച തോറും 45 സർവീസുകളിൽ അധികമാകരുത് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതേ സമയം വിമാന ടിക്കറ്റിന്റെ നിരക്ക് കുറയില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ചിലർക്ക് മാത്രമായി ഇളവുകൾ നൽകുന്നത് സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

 കൊവിഡ് ചതിച്ചു: ആംബുലൻസിൽ അതിർത്തി കടക്കാൻ മൂന്ന് മണിക്കൂർ കാത്തിരിപ്പ്, മൃതദേഹം വിട്ടുനൽകാൻ താമസം! കൊവിഡ് ചതിച്ചു: ആംബുലൻസിൽ അതിർത്തി കടക്കാൻ മൂന്ന് മണിക്കൂർ കാത്തിരിപ്പ്, മൃതദേഹം വിട്ടുനൽകാൻ താമസം!

രണ്ടാം ഘട്ട ഒഴിപ്പിക്കലിൽ മെയ് 16 മുതൽ 22 വരെയുള്ള കാലയളവിനുള്ളിൽ സംസ്ഥാനത്തേക്ക് 31 സർവീസുകൾ ഉണ്ടാകുമെന്നാണ് നേരത്തെയുള്ള അറിയിപ്പ്. ഇതോടെ കൊറോണ വൈറസ് ബാധയെത്തുടർന്ന് കുടുങ്ങിപ്പോയ 19 രാജ്യങ്ങളിൽ നിന്നുള്ള മലയാളികളാണ് കേരളത്തിലേക്ക് തിരിച്ചെത്തുക.

 vv-1577

നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ ലഭ്യമാണ്. സംസ്ഥാന സർക്കാർ ആളുകളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കൊപ്പം ക്വാറന്റൈൻ സൌകര്യങ്ങളും ഒരുക്കുന്നത് സംബന്ധിച്ച് നടന്നിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 45 വിമാനനങ്ങൾ വരെയെത്തിക്കാൻ ധാരയണായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്കുള്ള 149 സർവീസുകളിൽ ഏറ്റവുമധികം കേരളത്തിലേക്കാണുള്ളത്.

നരേന്ദ്രമോദിയുടെ സാമ്പത്തിക പാക്കേജ് തലക്കെട്ട് മാത്രമുള്ള കാലിപേപ്പര്‍ : പി ചിദംബരംനരേന്ദ്രമോദിയുടെ സാമ്പത്തിക പാക്കേജ് തലക്കെട്ട് മാത്രമുള്ള കാലിപേപ്പര്‍ : പി ചിദംബരം

യുഎഇ- 6, ഒമാൻ-4, സൌദി അറേബ്യ-3, ഖത്തർ- കുവൈത്ത് എന്നീരാജ്യങ്ങളിൽ നിന്ന് രണ്ട് വിമാനങ്ങൾ വീതം. ബഹ്റൈൻ, റഷ്യ, യുകെ, യുഎസ്, ഓസ്ട്രേലിയ. അയർലണ്ട്, യുക്രൈൻ, ഫ്രാൻസ്, ഇറ്റലി. ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, താജിക്കിസ്ഥാൻ, അർമേനിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ വിമാനങ്ങളുമാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ടം ശനിയാഴ്ച്ച മുതൽ | Oneindia Malayalam

അതേ സമയം അർഹതയില്ലാത്ത കൂടുതൽ പേർ കേരളത്തിലേക്ക് ഈ സാഹചര്യത്തിൽ മടങ്ങിയെത്തുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. തെളിവുകൾ കിട്ടിയാൽ ഇക്കാര്യം പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവരും നാട്ടിലേക്ക് വരാൻ അർഹതയുള്ളവരാണെന്നും മന്ത്രി പറയുന്നു.

English summary
Union minister V Muraleedharan about expats evacuation flights to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X