Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്നു'; 'പൊലീസിന് ഇവിടെ ഗതികേടാണ്'; സിപിഎമ്മിനെതിരെ വി. മുരളീധരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ് എന്നാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. ലോക സമാധാനത്തിന് വേണ്ടി പണം നീക്കി വച്ച ദിവസം തന്നെയാണ് തരൂരിൽ ഒരു യുവാവിനെ കൊന്നത്.

സി പി എം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടാണ് ഇവിടെ കേരള പൊലീസിനെന്നും മുരളീധരൻ വിമർശിച്ചു. യുപി കേരളത്തെ കണ്ട് പഠിക്കണം എന്ന അഭിപ്രായം വി ഡി സതീശനുണ്ടോ എന്നും വി മുരളീധരൻ വിമർഷനത്തിന് പിന്നാലെ ചോദിച്ചു.

bjp

4 സംസ്ഥാനങ്ങളിൽ ബി ജെ പി നേടിയ മികച്ച നേട്ടത്തിലും വി മുരളീധരൻ പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ചു. മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാലു സംസാഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചതെന്നും മുരളീധരൻ പറഞ്ഞു.

ഇത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. കോൺഗ്രസിന്റെ പരീക്ഷണം തകർന്നു. ഇന്റർനാഷണൽ കോൺഗ്രസ് എന്ന പാർട്ടിയോട് രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസം പരി പൂർണമായും ഇല്ലാതായിരിക്കുന്നു. ഉത്തർപ്രദേശിലെ പ്രിയങ്ക പരീക്ഷണം തകർന്നിരിക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു. നെഹറു കുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങൾ വീണ്ടും പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലും ഉത്തരാഖണ്ഡിലുമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ തോൽവി അതിനുദാഹരണമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വിജയത്തിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകുമെന്ന് മുരളീധരൻ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിണറായി വിജയനോടൊപ്പം ചേർന്ന് യോഗി ആദിത്യനാഥിനെ ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് അറിയാൻ ആഗ്രഹമുണ്ട്.

Recommended Video

cmsvideo
    കേരള: പൊലീസ് സിപിഎം പറയുന്നത് കേള്‍ക്കേണ്ട ഗതികേടില്‍; വി മുരളീധരന്‍

    യു പിയിൽ അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം പേർക്കാണ് തൊഴിൽ നൽകിയത്. 43 ലക്ഷം പേർക്ക് വീട് നൽകി. കേരളത്തിലെ ലൈഫ്‌‌‌‌മിഷൻ പദ്ധതി പാവങ്ങൾക്ക് വീട് നൽകാനല്ല സി.പി.എമ്മിന്റെ ആളുകൾക്ക് കമ്മീഷനടിക്കാനാണെന്നും നാം കണ്ടതാണ്. കേരളത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കണമെന്നും മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

    അതേസമയം, പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വ്യക്തമാക്കിയിരുന്നു. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്തോ എന്നത് സംശയമാണ്. വര്‍ഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+