Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പറയുന്നു ഞാന്‍ മൗനം പാലിച്ചെന്ന്; യോഗത്തില്‍ പങ്കെടുത്തിട്ടു വേണ്ടേ എന്ന് മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. കൊറോണ പ്രതിരോധ വിഷയവുമായി ബന്ധപ്പെട്ട യോഗത്തില്‍ മന്ത്രി മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നതാണ് വിവാദം. എന്നാല്‍ താന്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് വി മുരളീധരന്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ...

V

കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുപോലുമില്ല. എന്നിട്ടും കേന്ദ്രമന്ത്രി വി മുരളീധരന്‍ യോഗത്തില്‍ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് അറിയില്ല. കേന്ദ്ര നിലപാട് അറിയിക്കാന്‍ കേന്ദ്ര സഹമന്ത്രിയെന്ന നിലയില്‍ ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ നിശ്ചയമായും ആ യോഗത്തില്‍ ഞാനുണ്ടാകുമായിരുന്നു.

എല്ലാ എംപിമാര്‍ക്കും അയച്ച കൂട്ടത്തില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫിനും വാട്‌സാപ്പില്‍ ഇന്നലെ വൈകിട്ടൊരു നോട്ടീസ് ഈ യോഗത്തെക്കുറിച്ച് കിട്ടിയെന്നത് സത്യമാണ്. ആ നോട്ടീസ് ഒരു പൊതു സ്വഭാവത്തിലുള്ളതും കളക്ട്രേറ്റിലെത്തി യോഗത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നതുമാണ്. വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞ് ഒരു ഫോണ്‍ കോളോ ഇമെയിലോ വന്നിരുന്നെങ്കില്‍, വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ നിശ്ചയിച്ച യോഗങ്ങളുണ്ടായിരുന്നത് മാറ്റി വച്ച് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു.

എന്തായാലും ഇതിത്തിരി കടുത്തു പോയി .ഇതിപ്പോ ഇങ്ങനെ സംഭവിക്കാന്‍ കാരണം, മുഖ്യമന്ത്രി ഉപദേശകര്‍ പറഞ്ഞത് ഏറ്റു പാടിയതുകൊണ്ടാണോ? വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ഞാന്‍ വന്നിട്ടുണ്ടോയെന്ന് സ്‌ക്രീനിലൊന്ന് നോക്കിയാല്‍ അങ്ങേയ്ക്ക് മനസിലാകില്ലേ? വരാത്ത എന്നെ കണ്ടെന്നും, ഞാനൊന്നും മിണ്ടിയില്ലെന്നും കണ്ടെത്തി അങ്ങയോട് പറഞ്ഞ ഉപദേശകന് നമോവാകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+