കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ആദ്യം, പിന്നെ മലക്കം മറിച്ചിൽ, ബിജെപിയിൽ ആശയക്കുഴപ്പം

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരനെ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന പ്രഖ്യാപനത്തില്‍ ബിജെപിയില്‍ മലക്കം മറിച്ചില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ചത്. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ തിരുവല്ലയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനം.

കേന്ദ്ര മന്ത്രി വി മുരളീധരനും ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ വി മുരളീധരന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞിരിക്കുകയാണ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് വി മുരളീധരന്‍ പിന്നീട് വ്യക്തമാക്കിയത്.

es

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആദ്യം ഇ ശ്രീധരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത് എന്നാണ് വി മുരളീധരന്റെ ന്യായീകരണം. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷനെ വിളിച്ച് ഇക്കാര്യം പരിശോധിച്ചുവെന്നും അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല എന്നാണ് സുരേന്ദ്രന്‍ പറഞ്ഞിട്ടുളളത് എന്നും വി മുരളീധരന്‍ വ്യക്തമാക്കി. ഇതോടെ പാര്‍ട്ടിയില്‍ ആകെ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്.

പൊതുസമ്മതനായ വ്യക്തി എന്ന നിലയ്ക്ക് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് വികസനം മുന്‍നിര്‍ത്തി വോട്ട് തേടാം എന്നുളളതായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അറിവോട് കൂടിയാണെന്നും വിവരമുണ്ട്.

'ബിജെപിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്', ഇഡിക്കും നിർമ്മല സീതാരാമനുമെതിരെ പിണറായി'ബിജെപിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്', ഇഡിക്കും നിർമ്മല സീതാരാമനുമെതിരെ പിണറായി

പാലാരിവട്ടം പാലം ഇ ശ്രീധരന്റെ നേതൃത്വത്തില്‍ 5 മാസം കൊണ്ട് പൂര്‍ത്തിയാക്കിയത് ചൂണ്ടിക്കാട്ടി ഈ വികസന മാതൃക കേരളത്തില്‍ നടപ്പാക്കാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണം എന്നാണ് സുരേന്ദ്രന്‍ പ്രസംഗിച്ചത്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുളള താല്‍പര്യം ഇ ശ്രീധരന്‍ പരസ്യമാക്കിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രീധരനും ബിജെപിക്കും എതിരെ നിരവധി ട്രോളുകള്‍ക്കും കാരണമായി. പുതിയ ആശയക്കുഴപ്പത്തിന്റെ പേരിലും സോഷ്യല്‍ മീഡിയ പരിഹാസം ഉയര്‍ത്തുന്നുണ്ട്. ഇ ശ്രീധരനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്.

English summary
Union minister V Muraleedharan Says BJP has not announced E Sreedharan as CM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X