അതിരപ്പിള്ളി പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി പുനസ്ഥാപിച്ചു, അഞ്ച് വര്‍ഷത്തേക്കാണ് നീട്ടി നല്‍കിയത്
ദില്ലി: അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2010ല്‍ റദ്ദാക്കിയ പദ്ധതിയാണ് അഞ്ച് വര്‍ഷം കൂടി നീട്ടി നല്‍കിയത്.
പരിസ്ഥിതി അനുമതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പദ്ധതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതോടെ 2012ല്‍ അവസാനിച്ച പരിസ്ഥിതി അനുമതി 2017വരെ മന്ത്രാലയം നീട്ടി നല്‍കുകയായിരുന്നു. അനുമതി പുനസ്ഥാപിച്ചതോടെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെഎസ്ഇബിക്ക് തടസ്സങ്ങളുണ്ടാകില്ല.

പദ്ധതിയുമായി മുന്നോട്ടുപോകുന്ന കാര്യം മന്ത്രിസഭാ യോഗവും യുഡിഎഫ് ഏകോപനസമിതിയും കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
1982ല്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതിയാണ് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി. മുമ്പ് മൂന്ന് വട്ടം പരിസ്ഥിതി അനുമതി ലഭിച്ചെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്നും കോടതി ഇടപെടലിനെ തുടര്‍ന്നും റദ്ദാക്കുകയായിരുന്നു. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കാണ് കെഎസ്ഇബി അപേക്ഷ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ആവാസവ്യവസ്ഥയേയും നീരൊഴുക്കിനേയും ആദിവാസികളുടെ ജീവിതത്തേയും ബാധിക്കുന്ന പദ്ധതിയാകും ഇതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം.












Click it and Unblock the Notifications