കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി ഫണ്ട് മരവിപ്പിച്ചതിനെ ചോദ്യം ചെയ്യുന്നവരോട്... ലക്ഷ്യം ഇതാണെന്ന് വി മുരളീധരന്‍... ഇനി പറയൂ

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദി സര്‍ക്കാര്‍ എംപിമാരുടെ ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറയ്ക്കുകയും ചെയ്തു. ശമ്പളം കുറച്ചതിനെ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സ്വാഗതം ചെയ്‌തെങ്കിലും എംപി ഫണ്ട് മരവിപ്പിച്ചതിനെതിരെ രംഗത്തുവന്നിരിക്കുന്നു.

v

രാജ്യത്തിന്റെ വികസനം മുരടിക്കാന്‍ മാത്രമേ ഇത് ഗുണം ചെയ്യൂ എന്നും മോദി സര്‍ക്കാര്‍ ഏകപക്ഷീയമായ നടപടിയിലൂടെ മുന്നോട്ട് പോകുന്നുവെന്നും അവര്‍ ആരോപിച്ചു. സംസ്ഥാങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ വിവേചനം കാണിക്കുന്ന കേന്ദ്രം എംപിമാരുടെ ഫണ്ട് അനുവദിക്കുന്നതിലും വിവേചനം കാണിക്കുമോ എന്നാണ് ശശി തരൂര്‍ എംപി ചോദിച്ചത്. എന്നാല്‍ എന്താണ് മോദി സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുകയാണ് കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് വി മുരളീധരന്‍. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ....

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും മുപ്പതു ശതമാനം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ പൂര്‍ണ്ണമനസോടെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. രാജ്യം സമാനതകളില്ലാത്ത ഒരു യുദ്ധമുഖത്തു കൂടി കടന്നു പോകുമ്പോള്‍ പ്രതിരോധ കവചം തീര്‍ക്കാന്‍ ആളും അര്‍ത്ഥവുമായി ഒപ്പമുണ്ടാകേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. അതില്‍ കണക്കുകൂട്ടലുകളോ, നിബന്ധനകളോ കടന്നു വരേണ്ടതില്ല.

പല സംസ്ഥാനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു കൊണ്ടും കേരളം സാലറി ചലഞ്ചിലൂടെയും ധനസമാഹരണം നടത്തേണ്ടി വരുന്നത് നാം നേരിടുന്ന പ്രതിസന്ധി എത്ര വലുതെന്ന് വ്യക്തമാക്കുന്നതാണ്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി പാക്കേജ് ജനങ്ങളിലേക്ക് വിവിധ സഹായങ്ങളായി എത്തുകയാണ്.

ആരോഗ്യ ഇന്‍ഷുറന്‍സടക്കം ഏര്‍പ്പെടുത്തി ഒരു രാജ്യത്തെ ചേര്‍ത്തു പിടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ ജനങ്ങളെയും പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാണ് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് സഞ്ചിത നിധിയാക്കാന്‍ തീരുമാനിച്ചത്. എംപിമാര്‍ മാത്രം തീരുമാനിക്കണോ, ഗ്രാമ സഭകള്‍ തൊട്ട് കേന്ദ്ര മന്ത്രിസഭ വരെയുള്ള കൂട്ടായ തീരുമാനത്തിലൂടെ ഈ ഫണ്ട് വിനിയോഗിക്കണോ എന്നതാണ് പ്രസക്തമായ ചോദ്യം.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭില്‍വാര മോഡല്‍!! ഇതാണ് ഏക മാര്‍ഗമെന്ന് കേന്ദ്രവും, ഭില്‍വാരയില്‍ നടന്നത്കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭില്‍വാര മോഡല്‍!! ഇതാണ് ഏക മാര്‍ഗമെന്ന് കേന്ദ്രവും, ഭില്‍വാരയില്‍ നടന്നത്

ജനങ്ങള്‍ക്കു വേണ്ടി ജനകീയ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ശരി. അടുത്ത 2 വര്‍ഷത്തെ എംപി ഫണ്ട് പൂര്‍ണമായും കൊവിഡ് പ്രതിരോധത്തിനു വേണ്ടി നീക്കിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കാതെ, ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി ഒപ്പം നില്‍ക്കണമെന്നാണ് പ്രതിപക്ഷ നിരയിലെ എം പിമാരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. പ്രാദേശിക വികസന ഫണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഏകീകൃത ഫണ്ടിലേക്ക് വരുന്നതില്‍ എതിര്‍പ്പിന്റെ സ്വരം കേരളത്തില്‍ നിന്നാണ് കൂടുതല്‍ കേട്ടത്. അത് നരേന്ദ്ര മോദി സര്‍ക്കാരിനോടും ബി ജെ പിയോടുമുള്ള എതിര്‍പ്പു കൊണ്ടാണെന്ന് വ്യക്തം. കൊവിഡിനെതിരായ പോരാട്ടത്തിലെങ്കിലും ഇത്തരം സങ്കുചിത ചിന്തകള്‍ മാറ്റിവച്ചുകൂടേ? രാജ്യത്താകമാനം ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യമറിയിക്കാനുള്ള സമയമാണിത്, അതിനെ എന്റെ മണ്ഡലം എന്ന് ദയവായി ചുരുക്കി കാണരുത് !

English summary
Union minster V Muraleedharan describe Modi government aim to suspend MP fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X