കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൊഴിൽ നിയമങ്ങൾ ശരിയായി നടപ്പിലാക്കാൻ യൂണിയനുകള്‍ ശക്തിപ്പെടണം': വെബിനാര്‍ സംഘടിപ്പിച്ച് കെഐടിയു

Google Oneindia Malayalam News

ബെംഗളൂരു: ഐടി/ ഐടി അനുബന്ധ മേഖലയും തൊഴിൽ നിയമങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കർണാടക സ്റ്റേറ്റ് ഐ ടി/ഐ ടി ഇ എസ് എംപ്ലോയീസ് യൂണിയന്റെ (കെ ഐ ടി യു) ആഭിമുഖ്യത്തില് സംഘടിപ്പിച്ച വെബിനാര്‍ പ്രശസ്ത അഭിഭാഷകനും നാഷണൽ ലോ സ്കൂളിലെ പ്രൊഫസ്റുമായ ബാബു മാത്യു അഭിസംബോധന ചെയ്ത് സംസാരിച്ചു. യോഗത്തില്‍ 891 ഐ ടി ജീവനക്കാർ പങ്കെടുത്തു.

ആ ചോദ്യം വേണ്ട, ആരാണിതിനൊക്കെ അവർക്ക് അവകാശം നൽകുന്നത്?ഇതാണോ മലയാളി സംസ്കാരം; പാർവ്വതി തിരുവോത്ത്ആ ചോദ്യം വേണ്ട, ആരാണിതിനൊക്കെ അവർക്ക് അവകാശം നൽകുന്നത്?ഇതാണോ മലയാളി സംസ്കാരം; പാർവ്വതി തിരുവോത്ത്

ഏതു തൊഴിൽ മേഖലയിലും യൂണിയൻ ശക്തിപ്പെടുത്തുക വഴി മാത്രമെ തൊഴിൽ നിയമങ്ങൾ ശരിയായി നടപ്പിലാക്കാൻ വേണ്ട സമ്മർദ്ദം ചെലുത്താന്‍ അതുവഴി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സാധിക്കുകയുള്ളു എന്ന് ബാബു മാത്യു അഭിപ്രായപ്പെട്ടു.

glass

കർണാടക സ്റ്റേറ്റ് ഐ ടി/ഐ ടി ഇ എസ് എംപ്ലോയീസ് യൂണിയൻ (കെ ഐ ടിയു) പ്രസിഡന്റും സിഐ ടി യു വൈസ് പ്രസിഡന്റുമായ സഖാവ് വി ജെ കെ , സിഐടിയു കർണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി സഖാവ് മീനാക്ഷി സുന്ദരം എന്നിവർ പങ്കെടുത്തു. രാജ്യത്ത് ഐടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയനായ കെ ഐ ടിയു 2017 ആഗസ്റ്റിലാണ് നിലവില്‍ വന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞ സംഘടനയില്‍ ഇന്ന് ആയിരത്തിലേറെപ്പേര്‍ മെമ്പര്‍മാരായിട്ടുണ്ട്.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

English summary
'Unions must be strengthened to enforce labor laws': KITU organizes webinar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X